വാഷിംഗ്ടണ്‍: ഇന്ത്യയിലെ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുസ്ലിം ന്യൂനപക്ഷങ്ങളെ വ്യാപകമായി ഒഴിവാക്കുന്നുവെന്ന ആരോപണവുമായി യുഎസ് മതസ്വാതന്ത്ര്യ സമിതി രംഗത്തെത്തി. വോട്ടര്‍പട്ടികയിലെ മാറ്റങ്ങള്‍ മുസ്ലിം ജനവിഭാഗത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും രാജ്യത്തെ പ്രത്യേക നിരീക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് സമിതിയുടെ ആവശ്യം. എന്നാല്‍, സമിതിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ അജന്‍ഡയുടെ ഭാഗവുമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
സമിതിയുടെ പ്രധാന ആരോപണങ്ങള്‍
വോട്ടര്‍പട്ടികയില്‍ നിന്ന് ഏകദേശം 13 കോടി ആളുകളെ ഒഴിവാക്കിയതായാണ് യുഎസ് സമിതി അവകാശപ്പെടുന്നത്. മെക്‌സിക്കോയുടെ ജനസംഖ്യയോട് താരതമ്യപ്പെടുത്താവുന്ന ഈ കണക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിവാക്കലാണെന്ന് സമിതി അധ്യക്ഷന്‍ ആസിഫ് മഹ്മൂദ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ചില മുസ്ലിംകളെ വിദേശികളായി മുദ്രകുത്തുകയും വോട്ടവകാശത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്യുന്ന പ്രവണതയുണ്ടെന്നും, 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇത്തരം സാഹചര്യങ്ങള്‍ ഉടലെടുത്തതെന്ന് പൗരാവകാശ സംഘടനകള്‍ വിലയിരുത്തുന്നതായും അദ്ദേഹം പറഞ്ഞു.
സ്വന്തം പൗരന്മാരെ മതത്തിന്റെ പേരില്‍ ലക്ഷ്യം വയ്ക്കുന്നത് ഗൗരവകരമായ വിഷയമാണെന്ന് സമിതി അംഗം ജെനി മില്‍സ് അഭിപ്രായപ്പെട്ടു. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ പ്രത്യേകമായി സൂക്ഷിക്കേണ്ട രാജ്യമായി പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം യുഎസ് സമിതിയുടെ പരാമര്‍ശങ്ങളെ വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ നിരാകരിച്ചു. സമിതി പക്ഷപാതിത്വപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇത്തരം ഇടപെടലുകള്‍ അനുചിതമാണെന്നും മന്ത്രാലയം അറിയിച്ചു. വിഷയത്തില്‍ വാഷിടണ്ണിലെ ഇന്ത്യന്‍ എംബസി ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
