പൊലിഞ്ഞ ബാല്യത്തിന്റെ ഓര്‍മ്മകള്‍; 1,800 വര്‍ഷം പഴക്കമുള്ള റോമന്‍ കുഞ്ഞിന്റെ കല്ലറ കേടുകൂടാതെ കണ്ടെത്തി, ഒപ്പം കളിപ്പാട്ടങ്ങളും

NOVEMBER 20, 2026, 5:50 PM

കോണ്‍സ്റ്റാന്റ: സ്വകാര്യ പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് മുന്നോടിയായി നടന്ന ഖനനത്തിനിടെ റൊമാനിയയില്‍ 1,800 വര്‍ഷം പഴക്കമുള്ള റോമന്‍ കുഞ്ഞിന്റെ ശവകുടീരം കണ്ടെത്തി. ഒട്ടും കേടുപാടുകള്‍ സംഭവിക്കാത്ത നിലയില്‍ അടച്ചുകെട്ടിയ ചുണ്ണാമ്പുകല്ല് കല്ലറ തുറന്നപ്പോള്‍, കുഞ്ഞിന്റെ ഭൗതികാവശിഷ്ടങ്ങള്‍ക്കൊപ്പം കളിമണ്‍ കളിപ്പാട്ടങ്ങളും, രക്ഷാകവചങ്ങളും, നശിക്കാതെയിരിക്കുന്ന പൂമാലകളും ലഭിച്ചതായി പുരാവസ്തു ഗവേഷകര്‍ അറിയിച്ചു.

എ.ഡി രണ്ടാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലുള്ളതെന്ന് കരുതുന്ന ഈ കല്ലറ നഗരത്തിലെ ഫ്‌ലാമാണ്ട മേഖലയിലാണ് കണ്ടെത്തിയത്. മരണസമയത്ത് കുഞ്ഞിന് ഒന്നിനും മൂന്നിനും ഇടയില്‍ വയസ്സുണ്ടായിരുന്നു. 63 സെന്റീമീറ്റര്‍ നീളമുള്ള അസ്ഥികൂടവും മുടിയിഴകളും തുണിത്തരങ്ങളില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഈയക്കൊളുത്തുകളും വെള്ളം കടക്കാത്ത കുമ്മായവും ഉപയോഗിച്ച് ഭദ്രമായി അടച്ചിരുന്നതിനാലാണ് വസ്തുക്കള്‍ ഇത്രയും കാലം നശിക്കാതെ നിലനിന്നതെന്ന് നാഷണല്‍ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി മ്യൂസിയം ഓഫ് കോണ്‍സ്റ്റാന്റയും സാംസ്‌കാരിക മന്ത്രാലയവും വ്യക്തമാക്കി.

ചക്രങ്ങളുള്ള കളിമണ്‍ കുതിര, കളിമണ്‍ പൂവന്‍കോഴി, വെങ്കല വളകള്‍, മാന്ത്രിക ചിഹ്നങ്ങള്‍ കൊത്തിയ സ്വര്‍ണ്ണത്തകിട്, ദുരാത്മാക്കളെ അകറ്റാന്‍ ഉപയോഗിച്ചിരുന്ന ബുള്ളെ രക്ഷാകവചങ്ങള്‍ എന്നിവയും കല്ലറയില്‍ ഉണ്ടായിരുന്നു. കുഞ്ഞിന്റെ പേരോ മാതാപിതാക്കളോ മരണകാരണമോ അജ്ഞാതമാണെങ്കിലും, സ്‌നേഹത്തിന്റെയും കരുതലിന്റെയും അടയാളങ്ങളാണ് ഓരോ വസ്തുവിലും തെളിയുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam