ഷെന്‍ഷെന്‍ ഉച്ചകോടിക്കിടെ സൈബര്‍ ജാഗ്രത; ചൈനയില്‍ ഉപയോഗിച്ച ഫോണുകള്‍ ശേഖരിച്ച് വൈറ്റ്ഹൗസ്

NOVEMBER 20, 2026, 6:26 AM

വാഷിങ്ടണ്‍: ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന നിര്‍ണായക ത്രികക്ഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, സൈബര്‍ ചാരവൃത്തി തടയുന്നതിനായി കര്‍ശന സുരക്ഷാ നടപടികളുമായി അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവര്‍ പങ്കെടുത്ത ചരിത്രപരമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് എയര്‍ഫോഴ്സ് വണ്ണില്‍ യാത്ര ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.


സന്ദര്‍ശനവേളയില്‍ ചൈനയില്‍ ഉപയോഗിച്ച വ്യക്തിഗത, ഔദ്യോഗിക ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും സിഗ്‌നല്‍ തടയുന്ന പ്രത്യേക ബാഗുകളില്‍ സൂക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചിലര്‍ ചൈനയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഉപകരണങ്ങള്‍ ഇത്തരം ബാഗുകളില്‍ സുരക്ഷിതമാക്കിയിരുന്നു. പകരം യാത്രക്കാര്‍ക്ക് താല്‍ക്കാലിക ഫോണുകള്‍ അഥവാ ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിരുന്നത്.

vachakam
vachakam
vachakam


ഷെന്‍ഷെനില്‍ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ, മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും ഉപയോഗിച്ചിരുന്ന താല്‍ക്കാലിക ഫോണുകള്‍ അധികൃതര്‍ തിരികെ വാങ്ങി. ഇവ നശിപ്പിക്കുകയോ വിവരങ്ങള്‍ പൂര്‍ണ്ണമായും മായ്ച്ചുകളയുകയോ ചെയ്യാനാണ് നീക്കമെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം അമേരിക്കയില്‍ തിരിച്ചിറങ്ങിയ ശേഷമാണ് മാധ്യമപ്രവര്‍ത്തകരുടെ ഔദ്യോഗിക ഫോണുകള്‍ തിരികെ നല്‍കിയത്.


vachakam
vachakam
vachakam

ചൈനയില്‍ ഉപയോഗിച്ച ഉപകരണങ്ങളിലൂടെ ഉണ്ടായേക്കാവുന്ന സൈബര്‍ സുരക്ഷാ ഭീഷണികളും ചാരവൃത്തി സാധ്യതകളുമാണ് ഇത്തരമൊരു കടുത്ത നടപടിക്ക് പ്രേരിപ്പിച്ചതെന്ന് വിമാനത്തിലുണ്ടായിരുന്ന സിബിഎസ് വൈറ്റ്ഹൗസ് റിപ്പോര്‍ട്ടര്‍ ജെന്നിഫര്‍ ജേക്കബ്സ് വ്യക്തമാക്കി. യുഎസില്‍ തിരിച്ചെത്തിയ പ്രസിഡന്റ് ട്രംപ് വൈകാതെ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.


അതേസമയം, ആഗോളരാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന തീരുമാനങ്ങളുമായാണ് മൂന്ന് നേതാക്കളും പിരിഞ്ഞത്. ഐക്യരാഷ്ട്രസഭയിലെ പരിഷ്‌കാരങ്ങള്‍, ആഗോള എണ്ണവിതരണം വര്‍ധിപ്പിക്കല്‍, ആണവഭീഷണി ലഘൂകരിക്കുന്നതിനുള്ള തുടര്‍ചര്‍ച്ചകള്‍ എന്നിവയില്‍ ത്രികക്ഷി യോഗത്തില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam