കോടിക്കണക്കിന് ഡോളറിന്റെ കാലാവസ്ഥാ ഫണ്ട് റദ്ദാക്കാന്‍ സുപ്രീം കോടതിയില്‍ ട്രംപ് ഭരണകൂടം; ചരിത്രത്തിലെ ഏറ്റവും വലിയ നിയമപോരാട്ടം

NOVEMBER 19, 2026, 7:43 PM

വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം അനുവദിച്ച 16 ബില്യണ്‍ ഡോളറിന്റെ കാലാവസ്ഥാ ഗ്രാന്റുകള്‍ റദ്ദാക്കാനുള്ള നീക്കവുമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം യു.എസ് സുപ്രീം കോടതിയെ സമീപിച്ചു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഗ്രാന്റ് റദ്ദാക്കല്‍ കേസായി മാറിയിരിക്കുന്ന ഈ നിയമപോരാട്ടം, മുന്‍ ഭരണകൂടങ്ങളുടെ പദ്ധതികള്‍ നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ നയങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാകും.

ശുദ്ധജല-ഹരിത ഊര്‍ജ്ജ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2022-ലെ ഇന്‍ഫ്‌ലേഷന്‍ റിഡക്ഷന്‍ ആക്ട് പ്രകാരം രൂപീകരിച്ച ഗ്രീന്‍ഹൗസ് ഗ്യാസ് റിഡക്ഷന്‍ ഫണ്ട് അഥവാ ഗ്രീന്‍ ബാങ്ക് പദ്ധതിയാണ് തര്‍ക്കവിഷയം. ക്ലൈമറ്റ് യുണൈറ്റഡ് ഫണ്ട് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ക്കാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ബൈഡന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 2025 ജനുവരിയില്‍ ട്രംപ് വീണ്ടും അധികാരമേറ്റതിന് തൊട്ടുപിന്നാലെ, ഈ സംഘടനകളില്‍ ക്രമക്കേടും തട്ടിപ്പും നടക്കുന്നുണ്ടെന്ന് ആരോപിച്ച് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അഡ്മിനിസ്‌ട്രേറ്റര്‍ ലീ സെല്‍ഡിന്‍ ഗ്രാന്റുകള്‍ റദ്ദാക്കി.

ഇതിനെതിരെ സന്നദ്ധ സംഘടനകള്‍ കോടതിയെ സമീപിച്ചതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്. സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് സംഘടനകള്‍ വാദിച്ചപ്പോള്‍, ഇതൊരു കരാര്‍ തര്‍ക്കം മാത്രമാണെന്നും മറ്റൊരു കോടതിയിലാണ് കേസ് നല്‍കേണ്ടതെന്നുമായിരുന്നു ഭരണകൂടത്തിന്റെ നിലപാട്. തട്ടിപ്പിന് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് നിരീക്ഷിച്ച യു.എസ് ഡിസ്ട്രിക്ട് ജഡ്ജി താന്യ ചുട്കന്‍, മരവിപ്പിച്ച പണത്തിന്റെ ഒരു ഭാഗം സംഘടനകള്‍ക്ക് വിട്ടുനല്‍കാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഓഗസ്റ്റില്‍ വാഷിംഗ്ടണിലെ ഫെഡറല്‍ അപ്പീല്‍ കോടതിയും സന്നദ്ധ സംഘടനകള്‍ക്ക് അനുകൂലമായി വിധിച്ചതോടെയാണ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി ഈ കേസ് പരിഗണിക്കണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കോടതി ഹര്‍ജി തള്ളുകയാണെങ്കില്‍ സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് തിരികെ ലഭിക്കും. മറിച്ച്, ഭരണകൂടത്തിന് അനുകൂലമായ വിധിയുണ്ടായാല്‍, ഭാവിയില്‍ ഏതൊരു ഭരണകൂടത്തിനും തങ്ങളുടെ നയങ്ങള്‍ക്ക് യോജിക്കാത്ത മുന്‍കാല പദ്ധതികളും ഗ്രാന്റുകളും ഏകപക്ഷീയമായി റദ്ദാക്കാനുള്ള വലിയ അധികാരം ലഭിക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാല് വര്‍ഷത്തെ ഭരണകാലാവധിക്കപ്പുറം ഫലം കാണേണ്ട കാന്‍സര്‍ ഗവേഷണം പോലുള്ള ദീര്‍ഘകാല പദ്ധതികളുടെ നിലനില്‍പ്പിനെ പോലും ഇത് ബാധിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam