റോഹിങ്ക്യന്‍ വംശഹത്യ: അന്താരാഷ്ട്ര കോടതി വിധി ചരിത്രപരമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; മ്യാന്‍മര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

NOVEMBER 19, 2026, 6:55 PM

ന്യൂയോര്‍ക്ക്: റാഖൈന്‍ പ്രവിശ്യയിലെ റോഹിങ്ക്യന്‍ മുസ്ലീം ന്യൂനപക്ഷത്തിനെതിരെ മ്യാന്‍മര്‍ ഭരണകൂടം വംശഹത്യ നടത്തിയെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സുപ്രധാന വിധിയെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയിലെ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലാണ് ഈ ഉത്തരവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

കോടതി വിധി അന്തിമവും എല്ലാവര്‍ക്കും ബാധകവുമാണെന്ന് ഗുട്ടെറസ് വ്യക്തമാക്കി. കുറ്റവാളികള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്ന സാഹചര്യം അവസാനിപ്പിക്കുന്നതിനും മേഖലയില്‍ ശാശ്വതമായ സമാധാനം പുനസ്ഥാപിക്കുന്നതിനും കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒന്‍പതിനെതിരെ ആറ് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മ്യാന്‍മര്‍ വംശഹത്യ നടത്തിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചത്. കൂടാതെ, ഇരകളാക്കപ്പെട്ട റോഹിങ്ക്യന്‍ ജനതയ്ക്ക് മ്യാന്‍മര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പത്തിനെതിരെ അഞ്ച് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോടതി ഉത്തരവിടുകയും ചെയ്തു. നഷ്ടപരിഹാരമായി നല്‍കേണ്ട കൃത്യമായ തുക എത്രയാണെന്ന കാര്യം കോടതി പിന്നീട് തീരുമാനിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam