കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരവും നിര്‍മാണ പങ്കാളിത്തവും വാഗ്ദാനം ചെയ്ത് ദുബായില്‍ താമസിക്കുന്ന ശ്രീലങ്കന്‍ സ്വദേശിനിയില്‍നിന്ന് 7.63 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്തു. നടക്കാവ് സ്വദേശിക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രൈഡെക് പ്രൊഡക്ഷന്‍സ് (പി.കെ. സ്റ്റോറീസ്) എന്ന നിര്‍മാണ കമ്പനിയുടെ ഉടമയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പ്രതി യുവതിയെ വിശ്വസിപ്പിച്ചത്. താന്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ബോംബെ സലൂണ്‍ എന്ന സിനിമയില്‍ നിര്‍മാണ പങ്കാളിയാക്കാമെന്ന് ഉറപ്പുനല്‍കി വിവിധ ഘട്ടങ്ങളിലായി ഇയാള്‍ യുവതിയില്‍നിന്ന് പണം കൈപ്പറ്റുകയായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ പണം കൈപ്പറ്റിയ ശേഷം വാഗ്ദാനം ചെയ്തതുപോലെ സിനിമയില്‍ നിര്‍മാണ പങ്കാളിത്തം നല്‍കുകയോ അഭിനയിക്കാന്‍ അവസരം ഒരുക്കുകയോ ചെയ്തില്ലെന്നാണ് ഇരുപത്തിയാറുകാരിയായ പരാതിക്കാരിയുടെ ആരോപണം. തുടര്‍ന്ന് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
