പ്രതിഷേധ ഭയം എന്ന പ്രചാരണം തള്ളി മന്ത്രി റോജി എം ജോണ്‍; 'ഗോ ടു യുവര്‍ ക്ലാസെസ്' എന്ന് എസ്എഫ്‌ഐയോട് മന്ത്രി

NOVEMBER 20, 2026, 7:24 PM

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീ ശങ്കര കോളേജിലെ പരിപാടിയില്‍ നിന്ന് പിന്മാറിയെന്ന പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് മന്ത്രി റോജി എം ജോണ്‍ രംഗത്തെത്തി. പ്രതിഷേധക്കാരോട് തനിക്ക് അസഹിഷ്ണുതയില്ലെന്നും, വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ ക്ലാസുകളില്‍ പോയി പഠിക്കുകയാണ് വേണ്ടതെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

നേരത്തെ മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രതിഷേധമുണ്ടായപ്പോഴും 20 മിനിറ്റോളം വേദിയില്‍ നിന്ന് പറയാനുള്ളത് വ്യക്തമാക്കിയ ശേഷമാണ് താന്‍ മടങ്ങിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കല്യാശ്ശേരി മാടായി കോളേജ്, പയ്യന്നൂര്‍ കോളേജ് തുടങ്ങി സംസ്ഥാനത്തെ നിരവധി ക്യാമ്പസുകളില്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും 'ഇറ്റ് ഈസ് വെല്‍ ടേക്കണ്‍' എന്ന പക്വമായ നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

സ്വന്തം മണ്ഡലമായ അങ്കമാലിയില്‍, കഴിഞ്ഞ ആറ് വര്‍ഷമായി കെ.എസ്.യു ഒറ്റയ്ക്ക് ഭരിക്കുന്ന കാലടി കോളേജിലേക്ക് വരാന്‍ തനിക്ക് ഭയമാണെന്ന പ്രചാരണം രാഷ്ട്രീയ ബോധമില്ലായ്മയാണെന്ന് മന്ത്രി വിമര്‍ശിച്ചു. 'വ്യാജപ്രചാരണക്കാരോട് ഒന്ന് മാത്രമേ പറയുന്നുള്ളൂ; ഗോ ടു യുവര്‍ ക്ലാസെസ് എന്ന് കുറിച്ചുകൊണ്ടാണ് റോജി എം ജോണ്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam