കേരള പബ്ലിക് സർവീസ് കമ്മീഷനിലെ അഞ്ച് പുതിയ ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്ലീം ലീഗിനും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ ലിസ്റ്റിന് മന്ത്രിസഭ ഔദ്യോഗിക അംഗീകാരം നൽകി. മുഹമ്മദ് ഷാഫി (ഷാഫി ചാലിയം) ലീഗ് പ്രതിനിധിയായി പിഎസ്‌സി അംഗമാകും.
കോൺഗ്രസ് അംഗങ്ങളായി ജി ഗോപകുമാർ, രമേശ് എം തമ്പി, പ്രൊ റോസമ്മ ഫിലിപ്പ്, ആർ സനൽ കുമാർ എന്നിവരെയാണ് നിയമിക്കുന്നത്. ഇതിൽ രമേശ് എം തമ്പി ജീവനക്കാരുടെ പ്രതിനിധിയായാണ് പിഎസ്‌സി അംഗമാകുന്നത്. കെ സി വേണുഗോപാൽ പക്ഷത്തിൽ നിന്നുള്ള സനൽ കുമാറിനെ അവസാന നിമിഷമാണ് സമവായത്തിലൂടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
കെ സി വേണുഗോപാൽ പക്ഷം സുധാമേനോന്റെ പേരാണ് നിർദേശിച്ചിരുന്നത്. എന്നാൽ, സുധാമേനോൻ അഹമ്മദാബാദിലെ സ്ഥിരം താമസക്കാരിയായതിനാൽ നിർദേശം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവർക്ക് മറ്റൊരു സ്ഥാനം നൽകാൻ നിലവിൽ ധാരണയായിട്ടുണ്ട്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ പിഎസ്‌സി അംഗത്വം ലഭിച്ചിട്ടില്ല. അടുത്ത തവണ പരിഗണിക്കാമെന്ന് കേരള കോൺഗ്രസിന് ഉറപ്പ് നൽകിയിട്ടുണ്ട്.
English Summary: The cabinet meeting approved the allocation of four of the five new vacancies in the Kerala Public Service Commission to Congress and one to the Muslim League. Mohammed Shafi from the Muslim League will become a PSC member, while G Gopakumar, Ramesh M Thampi, Pro Rosamma Philip, and R Sanal Kumar will represent Congress. Ramesh M Thampi will also serve as an employee representative. Kerala Congress Joseph faction was assured consideration for the next time, as they did not receive membership this round.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kerala PSC, Congress, Muslim League, Cabinet Decision, PSC Members
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
