വായ്പാ ജപ്തി ഭീഷണിയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ; നിയമസഭാ സമിതിയുടെ ശുപാർശകൾ കടലാസിൽ

NOVEMBER 11, 2026, 5:50 AM

ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ജപ്തി ഭീഷണിയിൽ കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നിർദ്ദേശിച്ച നിയമസഭാ സമിതിയുടെ റിപ്പോർട്ടിന്മേൽ വർഷങ്ങളായിട്ടും നടപടിയായില്ല. 2019-ൽ ഒന്നാം പിണറായി സർക്കാർ നിയമിച്ച അഡ്‌ഹോക്ക് കമ്മിറ്റി സമർപ്പിച്ച ശുപാർശകൾ കടലാസിലായതോടെ കടബാധിതർ ദുരിതത്തിലായി.

വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ 2002-ൽ കേന്ദ്ര സർക്കാർ പാസാക്കിയ സർഫാസി നിയമം, വായ്പാ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യങ്ങളിൽ ബാങ്കുകൾക്ക് അമിതമായ അധികാരം നൽകുന്നു. തുടർച്ചയായി മൂന്ന് തവണയോ 90 ദിവസമോ തിരിച്ചടവ് മുടങ്ങിയാൽ, 12 മാസത്തേക്ക് ഇത് തുടരുകയാണെങ്കിൽ പ്രത്യേക കോടതി ഉത്തരവില്ലാതെ ബാങ്കുകൾക്ക് ഈടുവെച്ച സ്വത്തുക്കൾ പിടിച്ചെടുക്കാനും ലേലം ചെയ്യാനും അധികാരം നൽകുന്നുണ്ട്.

പാവപ്പെട്ടവരെയും പട്ടികജാതിക്കാരെയും ലക്ഷ്യമിടുന്ന ഈ നിയമത്തിനെതിരെ ഭൂമി സംരക്ഷണ ഗ്രൂപ്പുകൾ വർഷങ്ങളായി പ്രതിഷേധിക്കുകയാണ്. നബാർഡിന്റെ കണക്കുകൾ പ്രകാരം, ഏകദേശം 60% ജനങ്ങളും കടബാധ്യത കാരണം സർഫാസി നിയമത്തിന്റെ ജപ്തി ഭീഷണിയിലാണ്.

vachakam
vachakam
vachakam

സഹകരണ ബാങ്കുകളെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർണായക ശുപാർശ ഉൾപ്പെടെ 12 ആവശ്യങ്ങളടങ്ങിയ റിപ്പോർട്ട് 2019 നവംബർ 20-നാണ് എസ്. ശർമ്മ അധ്യക്ഷനായ സമിതി നിയമസഭയിൽ സമർപ്പിച്ചത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പാവപ്പെട്ടവരുടെ കടങ്ങൾ സർക്കാർ തിരിച്ചടച്ച് ഭൂമി ജപ്തി ഒഴിവാക്കുന്നത് പരിഗണിക്കണമെന്നും സമിതി നിർദേശിച്ചിരുന്നു.

നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പിടിച്ചെടുത്ത ആധാരങ്ങൾ തിരികെ നൽകാൻ സംസ്ഥാന സർക്കാർ സമഗ്രമായ പദ്ധതി തയ്യാറാക്കണമെന്നും സമിതി ശുപാർശ ചെയ്തു. ഈ ശുപാർശകളടങ്ങിയ റിപ്പോർട്ട് 2020 ഓഗസ്റ്റ് 24-ന് സഹകരണ വകുപ്പ് സെക്രട്ടറി നിയമസഭാ സെക്രട്ടറിക്ക് സമർപ്പിച്ചെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായില്ല.

അഞ്ച് സെന്റിൽ താഴെ ഭൂമി ഈടായി നൽകിയ വായ്പകൾക്ക് സർഫാസി നിയമം ബാധകമാക്കരുത്, ഒരു വർഷത്തിനു ശേഷം തിരിച്ചടവ് മുടങ്ങുകയും പത്ത് ലക്ഷം രൂപയിൽ അധികം പരിധിയുള്ളവർക്കെതിരെ മാത്രം നടപടി എടുക്കുകയും ചെയ്യുക, വായ്പയുടെ മൂന്നിൽ രണ്ട് ഭാഗം തിരിച്ചടച്ചവരെ സർഫാസി നിയമത്തിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും സമിതിയുടെ റിപ്പോർട്ടിലുണ്ടായിരുന്നു.

vachakam
vachakam
vachakam

ഈ ശുപാർശകളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ഒരു വിവരാവകാശ ചോദ്യത്തിന്, ആർബിഐ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരായതിനാൽ സഹകരണ ബാങ്കുകൾക്ക് നിലവിൽ നിയമം നടപ്പിലാക്കേണ്ടി വരുന്നു എന്ന് മറുപടി ലഭിച്ചു. 2015ൽ ഇന്നത്തെ മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ നിയമപ്രകാരം ജപ്തിയിലായവർക്കുവേണ്ടി നടത്തിയ ഇടപെടലാണ്​ കമ്മിറ്റി രൂപവത്​കരിക്കാൻ നിമിത്തമായത്​.

പുതിയ മന്ത്രിസഭ എത്രയും പെട്ടെന്ന് നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ മുൻകൈ എടുക്കണമെന്ന് സംബവ മഹാസഭ ഭാരവാഹിയായ ശിവൻ കടലി മുഖ്യമന്ത്രിയോടും പട്ടികജാതി വികസന മന്ത്രിയോടും നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റും വിവിധ ജില്ലാതലങ്ങളും കേന്ദ്രീകരിച്ച് സർഫാസി നിയമത്തിനെതിരെ വർഷങ്ങളായി വിവിധ സംഘടനകളുടെ പ്രതിഷേധങ്ങൾ തുടരുകയാണ്.

English Summary: Thousands of families face loan confiscation as a Kerala Legislative Assembly committee report, recommending concessions in SARFAESI Act proceedings, remains unimplemented for seven years. The Ad-hoc Committee, appointed in 2019, proposed protections for debtors, including exempting cooperative banks and small landholdings from the Act, but despite submission in 2019 and 2020, no effective government action has been taken. Protests against the SARFAESI Act, which grants banks extensive powers to seize property without court orders, continue across the state, with calls for the new cabinet to implement the committee's recommendations urgently.

vachakam
vachakam
vachakam

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, SARFAESI Act, Loan Confiscation, Kerala Legislative Assembly, Debtors Protection, Cooperative Banks, Kerala Politics

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam