മണ്ഡല പുനർനിർണയ ബില്ലിനെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും രാജി; അഭയ് സിങ് ജഗ്താപ് പാർട്ടിവിട്ടു

NOVEMBER 29, 2026, 2:57 AM

മുംബൈ: മണ്ഡല പുനർനിർണയ ബില്ലിനോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് എൻസിപി (ശരദ്ചന്ദ്ര പവാർ) വിഭാഗം നേതാവ് അഭയ് സിങ് ജഗ്താപ്  രാജിവെച്ചു. ശനിയാഴ്ച എൻസിപി (എസ്പി) സംസ്ഥാന അധ്യക്ഷൻ ശശികാന്ത് ഷിൻഡെയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.

മാൻ-ഖതാവ് നിയമസഭാ മണ്ഡലം പ്രസിഡന്റായും നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചുവരികയായിരുന്നു ജഗ്താപ്. നിർദ്ദിഷ്ട മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ നീക്കത്തിൽ അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി. പാർട്ടി അടിസ്ഥാന തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നുവെന്നും, ഇത് ബിജെപിക്ക് ഗുണകരമാകുമെന്നും അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടി.

ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പാർട്ടിയിൽ നിന്ന് പ്രമുഖർ രാജിവെക്കുന്നത് തുടരുകയാണ്. പാര്‍ട്ടിയുടെ സോഷ്യൽ മീഡിയ സെൽ മഹാരാഷ്ട്ര സംസ്ഥാന ജനറൽ സെക്രട്ടറി രാമേശ്വർ ഖാംകറും പാർട്ടി പദവികളും പ്രാഥമിക അംഗത്വവും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam