കല്‍പറ്റ: കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനും യു.ഡി.എഫ് സര്‍ക്കാര്‍ ആര്‍.എസ്.എസ് താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. സി.പി.എം വയനാട് ജില്ലാ കമ്മിറ്റി കല്‍പറ്റയില്‍ സംഘടിപ്പിച്ച ജില്ലാ റാലിക്കുശേഷമുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസിനോട് വിട്ടുവീഴ്ചയില്ലെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി വി.ഡി സതീശന്‍, പ്രായോഗിക തലത്തില്‍ അവര്‍ക്ക് അപ്പം പങ്കുവെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിജയരാഘവന്‍ വിമര്‍ശിച്ചു. കഴിഞ്ഞ പത്തുവര്‍ഷം ആര്‍.എസ്.എസിനോടും ബി.ജെ.പിയോടും ശക്തമായി പോരാടിയാണ് എല്‍.ഡി.എഫ് കേരളം ഭരിച്ചത്. എന്നാല്‍ ബി.ജെ.പിയുമായി തര്‍ക്കിക്കാനില്ലെന്ന നയമാണ് നിലവിലെ യു.ഡി.എഫ് സര്‍ക്കാര്‍ പിന്തുടരുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ തലപ്പത്തും വൈസ് ചാന്‍സലര്‍, സെനറ്റ്, സിന്‍ഡിക്കേറ്റ് തുടങ്ങിയ ഉന്നത പദവികളിലും ആര്‍.എസ്.എസുകാരെ പ്രതിഷ്ഠിച്ച് ബി.ജെ.പിക്ക് വളരാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണം കൈയാളുന്നതിനായി മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമിയുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും, എല്ലാത്തരം വര്‍ഗീയ ശക്തികളെയും കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ തകര്‍ക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. ഒരു ഹൈന്ദവ വിശ്വാസിക്ക് മുസ്ലിം കുടുംബം ചിതയൊരുക്കുന്ന അപൂര്‍വമായ മതസൗഹാര്‍ദമാണ് കേരളത്തിലുള്ളത്. ഈ സ്‌നേഹവും ഐക്യവും തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയെയും പാര്‍ലമെന്ററി സംവിധാനത്തെയും തകര്‍ക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് സി.പി.എമ്മാണ് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിലെ അംഗബലത്തേക്കാള്‍ തെരുവിലെ സമരശേഷിയാണ് പ്രധാനമെന്നും, തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാലും വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എ. വിജയരാഘവന്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
