നെവാദ: ലാസ് വെഗാസ് ഫോർമുല വൺ ഗ്രാൻപ്രീ കാർ റേസിൽ റെഡ്ബുൾ ടീമിന്റെ മാക്‌സ് വെസ്റ്റപ്പൻ ജേതാവായി. പോൾ പൊസിഷനിൽ റേസിനിറങ്ങിയ വെസ്റ്റപ്പൻ ഒന്നാമതെത്തിയപ്പോൾ മക്‌ലാരന്റെ ലാൻഡോ നോറിസ്, ഓസ്‌കർ പിയാസ്ട്രി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ലോകചാമ്പ്യൻ മെഴ്‌സിഡസിന്റെ കിമി അന്റോണെല്ലി നാലാമതായി.
സീസണിലെ വെസ്റ്റപ്പന്റെ നാലാം ഗ്രാൻപ്രീ ജയമാണിത്. നേരത്തേ ബഹ്‌റൈൻ ഗ്രാൻപ്രീ, സിംഗപ്പൂർ ഗ്രാൻപ്രീ, മെക്‌സിക്കൻ ഗ്രാൻപ്രീ എന്നിവയിൽ വെസ്റ്റപ്പൻ ജേതാവായിരുന്നു.
മെക്‌സിക്കോയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് കിമി ആന്റോണെല്ലി ലോക ചാമ്പ്യൻപട്ടം നേടിയിരുന്നു. ഈ സീസണിൽ ഒൻപത് ഗ്രാൻപ്രീകളിലാണ് അന്റോണെല്ലി വിജയിച്ചത്. മെഴ്‌സിഡസിന്റെ ജോർജ് റസ്സലും മക്‌ലാരന്റെ ലാൻഡോ നോറിസും മൂന്ന് വീതം ഗ്രാൻപ്രീകളിൽ വിജയിച്ചു.
കിമി ആന്റോണെല്ലിയെ മറികടന്നാണ് ലാസ് വെഗാസ് ഗ്രാൻപ്രീയിൽ വെസ്റ്റപ്പൻ പോൾ പൊസിഷൻ സ്വന്തമാക്കിയിരുന്നത്. റേസിൽ ഏറ്റവും കിമിയാണ് വേഗമേറിയ സമയംകുറിച്ചതെങ്കിലും ഗ്രിഡ് പെനാൽറ്റി (അഞ്ചുസ്ഥാനങ്ങൾ പിന്നിലേക്ക് മാറും) ശിക്ഷ ലഭിച്ചു. ഇതോടെ തൊട്ടുപിന്നിലുണ്ടായിരുന്ന വെസ്റ്റപ്പന് പോൾ പൊസിഷൻ ലഭിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
