മേജർ ലീഗ് സോക്കറിൽ കൊളംബസ് ക്യൂവിനോട് ഇന്റർ മയാമിക്ക് നാണംകെട്ട തോൽവി

NOVEMBER 22, 2026, 8:19 AM

മേജർ ലീഗ് സോക്കർ പ്ലേ ഓഫിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ ഇന്റർ മയാമിക്ക് ഞെട്ടിക്കുന്ന തോൽവി നേരിടേണ്ടി വന്നിരിക്കുകയാണ്. കൊളംബസ് ക്രൂവിനോടാണ് ഇന്റർ മയാമി എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റത്. ലയണൽ മെസിയും ലൂയിസ് സുവാരസും ഡീ പോളും കസമിറോയുമെല്ലാം ഉൾപ്പെട്ട ഇന്റർ മയാമിക്കാണ് ഇത്തരമൊരു തിരിച്ചടി നേരിട്ടതെന്നതാണ് എടുത്തു പറയേണ്ടത്.

ഈ തോൽവിയോടെ ഇന്റർ മയാമിക്ക് ഇത്തവണ കപ്പ് നിലനിർത്താൻ സാധിക്കുമോയെന്ന ആശങ്കയാണ് ആരാധകർക്കുള്ളത്. ലയണൽ മെസിയുടെ ഗോളടി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതില്ലാതെ പോയതാണ് തിരിച്ചടിയായി മാറിയത്. 7.3 റേറ്റിങ്ങോടെ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഗോൾ നേട്ടത്തിലേക്കെത്താൻ മെസിക്ക് സാധിക്കാതെ പോയത് ഇന്റർ മയാമിക്ക് തിരിച്ചടിയായി മാറി.

ലൂയിസ് സുവാരസിനും പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനാവാതെ പോയതും ടീമിനെ പ്രതികൂലമായി ബാധിച്ചു. എന്നാൽ ഇന്റർ മയാമിക്ക് വലിയ തിരിച്ചടിയായത് 36-ാം മിനുട്ടിൽ 10 പേരായി ചുരുങ്ങിയതോടെയാണ്. 13-ാം മിനുട്ടിൽ മഞ്ഞക്കാർഡ് കണ്ട ഗോൺസാലോ ലുജന് 36-ാം മിനുട്ടിൽ വീണ്ടും മഞ്ഞക്കാർഡ് ലഭിച്ചതോടെ പുറത്ത് പോകേണ്ടി വന്നു. പിന്നീട് 10 പേരായി ചുരുങ്ങിയത് ടീമിനെ പ്രതികൂലമായി ബാധിച്ചു. ഇതിനെ കൊളംബസ് നന്നായി മുതലാക്കുകയും ചെയ്തു.

vachakam
vachakam
vachakam

ആദ്യ പകുതിയിൽ ഒരു ഗോളിന് മാത്രം പിന്നിട്ട് നിന്ന ഇന്റർ മയാമി രണ്ടാം പകുതിയിലാണ് രണ്ട് ഗോൾ വഴങ്ങിയത്. രണ്ടാം പകുതിയിൽ ലൂയിസ് സുവാരസിനെ പിൻവലിച്ച ഇന്റർ മയാമിയുടെ തീരുമാനം തെറ്റായിപ്പോയെന്ന് തന്നെ വിലയിരുത്താം. മത്സരത്തിലേക്ക് തിരിച്ചുവരാൻ സുവാരസ് -മെസി കൂട്ടുകെട്ട് തുടരേണ്ടിയിരുന്നു. എന്നാൽ പരിശീലകൻ മറ്റൊരു പദ്ധതിയിലേക്ക് നീങ്ങിയത് ടീമിനെ പ്രതികൂലമായി ബാധിച്ചുവെന്ന് തന്നെ പറയാം.

ഈ തോൽവി ഇന്റർ മയാമിയെ സമ്മർദ്ദത്തിലാക്കുമെങ്കിലും തിരിച്ചുവരാൻ ഇനിയും രണ്ട് മത്സരങ്ങൾ ശേഷിക്കുന്നുണ്ട്. ആദ്യ മത്സരം തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ ജയിക്കേണ്ടതായുണ്ട്. കൊളംബസിന്റെ തട്ടകത്തിലാണ് ഈ മത്സരം. മൂന്നാം മത്സരം മയാമിയിലാണ്. ഈ രണ്ട് മത്സരത്തിലും ജയിക്കാനായാൽ ഇന്റർ മയാമിക്ക് കിരീട പ്രതീക്ഷ നിലനിർത്തി മുന്നോട്ട് പോകാം.

സമനില കുരുക്ക് വന്നാൽ പോലും അത് ഇന്റർ മയാമിയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. എന്തായാലും ശേഷിക്കുന്ന രണ്ട് മത്സരത്തിൽ മെസിയും സുവാരസുമെല്ലാം ഫോമിലേക്കുയരുകയും ഇന്റർ മയാമി വിജയം നേടുകയും ചെയ്യും എന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. ഇത്രയും മികച്ച പ്രകടനം നടത്തിവന്ന ടീമിന് ഇത്തവണ കപ്പ് നേടാൻ സാധിക്കാതെ പോയാൽ അത് വലിയ നിരാശയായി മാറുമെന്നുറപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam