ആഴ്‌സണലിനെ സമനിലയിൽ തളച്ച് ന്യൂകാസിൽ യുണൈറ്റഡ്

NOVEMBER 22, 2026, 8:12 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡ് ഉയർത്തിയ വെല്ലുവിളി അതിജീവിച്ച ആഴ്‌സണൽ, സമനിലയോടെ (2-2) ടേബിളിൽ ആറ് പോയിന്റ് ലീഡിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇതോടെ തുടരെ പത്താം മത്സരത്തിലാണ് ആഴ്‌സണൽ അപരാജിതരായി മുന്നേറിയത്.

22 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബ്രൈറ്റൺ ഇന്ന് ഹൾ സിറ്റിക്കെതിരെ ജയിച്ചാൽ ആഴ്‌സണലിന്റെ ലീഡ് കുറയും. മറ്റൊരു മത്സരത്തിൽ ടോട്ടനം ഹോട്‌സ്പർ 2-0ന് ഇപ്‌സ്വിച് ടൗണിനെയും, കവൻട്രി സിറ്റി 3-2ന് ക്രിസ്റ്റൽ പാലസിനെയും ബേൺമൗത് 2-0ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും തോൽപ്പിച്ചു. ആസ്റ്റൻവില്ല സണ്ടർലൻഡ് ഗോൾ രഹിതം.

ന്യൂകാസിൽ യുണൈറ്റഡ് - ആഴ്‌സണൽ മത്സരത്തിന്റെ ആദ്യപകുതിയിൽ ലീഡെടുത്ത ശേഷം ആഴ്‌സണലിന് ജയം കൈവിട്ടു പോകുന്നത്, അവസാനം കളിച്ച 23 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഇത് രണ്ടാമത്തെ മാത്രം അനുഭവം. 33-ാം മിനിറ്റിൽ എസെയുടെ ഗോളിൾ ആഴ്‌സണൽ മുന്നിലെത്തി. രണ്ടാം പകുതിയിൽ ന്യുകാസിൽ യുണൈറ്റഡ് ബാർനെസ് (49), തിയാവ് (62) എന്നിവരുടെ ഗോളുകളിൽ അവർ മുന്നിലെത്തി. ഗോൾ വീണതോടെ പൊരുതിക്കളിച്ച ആഴ്‌സണൽ 73-ാം മിനിറ്റിൽ മദ്യുകെയിലൂടെ സമനില നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam