ചെൽസിയെ തകർത്ത് ലീഡ്‌സ് യുണൈറ്റഡ്, ഫുൾഹാം സിറ്റിയോട് സമനിലയുമായി മാഞ്ചസ്റ്റർ സിറ്റി

NOVEMBER 22, 2026, 8:23 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ അവരുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ 4-1 ന് തകർത്ത് ലീഡ്‌സ് യുണൈറ്റഡിന് ചരിത്ര വിജയം. ഈ നൂറ്റാണ്ടിൽ ആദ്യമായാണ് ലീഡ്‌സ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ ചെൽസിയുടെ മൈതാനത്ത് വിജയം സ്വന്തമാക്കുന്നത്. മത്സരത്തിൽ ആദ്യം ഗോൾ വഴങ്ങി പിന്നിൽ നിന്ന ശേഷമാണ് 4 ഗോളുകൾ തിരിച്ചടിച്ച് ലീഡ്‌സ് തകർപ്പൻ ജയം നേടിയത്.

മത്സരത്തിന്റെ 25-ാം മിനിറ്റിൽ ഇമ്മാനുവൽ എമേഗ നേടിയ ഗോളിലൂടെ ചെൽസിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 3 മിനിറ്റുകൾക്കുള്ളിൽ 28-ാം മിനിറ്റിൽ നോഹ ഒകാഫോറിലൂടെ ലീഡ്‌സ് സമനില പിടിച്ചു. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ ലീഡ്‌സ് കളം നിറഞ്ഞു കളിച്ചു.

53-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഡൊമിനിക് കാൽവർട്ട്‌ലൂയിൻ ലീഡ്‌സിന് ലീഡ് സമ്മാനിച്ചു. തുടർന്ന് 58-ാം മിനിറ്റിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടിയ നോഹ ഒകാഫോർ ലീഡ് 3-1 ആയി ഉയർത്തി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ബ്രണ്ടൻ ആരോൺസൺ കൂടി വലകുലുക്കിയതോടെ ചെൽസിയുടെ പതനം പൂർണ്ണമായി.

vachakam
vachakam
vachakam

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മോശം ഫോം തുടരുന്നു. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫുൾഹാം സിറ്റിയെ 1-1 സമനിലയിൽ തളച്ചു. ഇതോടെ പ്രീമിയർ ലീഗിൽ തുടർച്ചയായ 4 മത്സരങ്ങളിൽ വിജയമില്ലാതെ സിറ്റി കിതയ്ക്കുകയാണ്.

മത്സരത്തിന്റെ 16-ാം മിനിറ്റിൽ റോഡ്രിഗോ മുനിസ് നേടിയ ഗോളിലൂടെ ഫുൾഹാം ആണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിൽ 1-0 ന് പിന്നിലായ മാഞ്ചസ്റ്റർ സിറ്റി രണ്ടാം പകുതിയിൽ സമനില ഗോളിനായി ശക്തമായി പൊരുതി. ഒടുവിൽ 58-ാം മിനിറ്റിൽ എലിയറ്റ് ആൻഡേഴ്‌സൺ നേടിയ ഗോളിലൂടെ സിറ്റി സമനില പിടിക്കുകയായിരുന്നു

ശേഷിക്കുന്ന സമയത്ത് വിജയഗോളിനായി ഇരുടീമുകളും ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. നേരത്തെ ആസ്റ്റൺ വില്ല, ബ്രൈറ്റൺ, നോട്ടിംഗ്ഹാം ഫോറസ്റ്റ് എന്നീ ടീമുകൾക്കെതിരായ മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടിരുന്നു. ഫുൾഹാമിനെതിരെയും പോയിന്റ് പങ്കുവെക്കേണ്ടി വന്നതോടെ ലീഗ് കിരീട പോരാട്ടത്തിൽ സിറ്റിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam