വീണ്ടും ട്രോഫി അടിച്ചുമാറ്റി പാകിസ്ഥാൻ, പുരുഷന്മാരുടെ ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യാകപ്പ് ഫൈനലിൽ വിവാദപരമായ തീരുമാനം

NOVEMBER 21, 2026, 1:32 AM

ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന പുരുഷന്മാരുടെ ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യാകപ്പ് 2026 ഫൈനലുമായി ബന്ധപ്പെട്ട് പുതിയ വിവാദം.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനൽ മത്സരം കനത്ത മഴയെ തുടർന്ന് ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. എന്നാൽ പാകിസ്ഥാനെ ടൂർണമെന്റിലെ ഏക ചാമ്പ്യന്മാരായി പ്രഖ്യാപിച്ചതാണ് വിവാദത്തിന് കാരണമായത്. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന് കിരീടം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിനെതിരെ ഇന്ത്യൻ ടീം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഫൈനൽ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇന്ത്യയെയും പാകിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കണമെന്നായിരുന്നു ഇന്ത്യൻ ടീമിന്റെ നിലപാട്. ടൂർണമെന്റിന്റെ സാങ്കേതിക സമിതിയും ഇത്തരമൊരു തീരുമാനം എടുത്തിരുന്നതായി റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

എന്നാൽ വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് സയ്യിദ് സുൽത്താൻ ഷാ ഈ തീരുമാനം മറികടന്ന് പാകിസ്ഥാനെ മാത്രം ചാമ്പ്യന്മാരായി പ്രഖ്യാപിച്ചെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് (CABI) ആരോപിക്കുന്നത്. സുൽത്താൻ ഷാ പാകിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റുമാണ്. തീരുമാനം ടൂർണമെന്റ് നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇരുടീമുകൾക്കും തുല്യ പരിഗണന നൽകണമെന്നും CABI ആവശ്യപ്പെട്ടു.

വിവാദ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ താരങ്ങൾ ട്രോഫി വിതരണച്ചടങ്ങ് ബഹിഷ്‌കരിച്ചു. പാകിസ്ഥാന് മാത്രം കിരീടം നൽകിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയും പാകിസ്ഥാനും സംയുക്ത ജേതാക്കളാകണമെന്നുമാണ് ഇന്ത്യൻ സംഘത്തിന്റെ ആവശ്യം. പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ പാകിസ്ഥാനെതിരെ ഇനി മത്സരങ്ങൾ കളിക്കില്ലെന്ന നിലപാടും CABI സെക്രട്ടറി ശൈലേന്ദ്ര ഇന്ത്യാ ടുഡേയോട് വ്യക്തമാക്കിയിട്ടുണ്ട്. മഴമൂലം ഫൈനൽ നടക്കാതെ പോയതിനെ തുടർന്നുണ്ടായ ഈ സംഭവം ബ്ലൈൻഡ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam