2028 ലോസ്ഏഞ്ചൽസ് ഒളിന്ബിക് ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾക്കായുള്ള യോഗ്യതാ ടൂർണമെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

NOVEMBER 17, 2026, 11:26 AM

നീണ്ട 128 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിമ്പിക് വേദിയിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നു.
2028ൽ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക് ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾക്കായുള്ള അവസാന യോഗ്യതാ ടൂർണമെന്റുകൾക്ക് ബംഗ്ലാദേശും അമേരിക്കയും (യുഎസ്എ) ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഔദ്യോഗികമായി പ്രഖ്യാപിച്ചു.

യോഗ്യതാ മത്സരങ്ങൾ

പുരുഷ വിഭാഗം: 2028 ഫെബ്രുവരി 5 മുതൽ 13 വരെ ബംഗ്ലാദേശിലാണ് പുരുഷന്മാരുടെ യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്.
വനിതാ വിഭാഗം: 2028 ഫെബ്രുവരി 26 മുതൽ മാർച്ച് 5 വരെ യുഎസ്എയിൽ വനിതാ ടൂർണമെന്റും അരങ്ങേറും.

vachakam
vachakam
vachakam

രണ്ട് ടൂർണമെന്റുകളിലും എട്ട് ടീമുകൾ വീതം മാറ്റുരയ്ക്കും. നാല് ടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങൾക്ക് ശേഷം ഇരു ഗ്രൂപ്പുകളിലെയും വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും.

ഫൈനലിൽ ജയിക്കുന്ന ടീമിന് ഒളിമ്പിക്‌സിലേക്കുള്ള അവസാന യോഗ്യതാ ബർത്ത് സ്വന്തമാക്കാം. 1900ലെ പാരീസ് ഒളിമ്പിക്‌സിലാണ് ഇതിനുമുമ്പ് അവസാനമായി ക്രിക്കറ്റ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിലെ പുരുഷവനിതാ ടി20 മത്സരങ്ങളിൽ ആറ് രാജ്യങ്ങൾ വീതം മാറ്റുരയ്ക്കും. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ എന്നീ മേഖലകളിൽ നിന്നുള്ള പ്രാതിനിധ്യം ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്.

ഈ വർഷം നടന്ന വനിതാ ടി20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഏഷ്യൻ മേഖലയിൽ നിന്ന് ഏറ്റവും ഉയർന്ന സ്ഥാനം നേടിയതോടെ ഇന്ത്യൻ വനിതാ ടീം ഇതിനകം തന്നെ ഒളിമ്പിക്‌സ് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഗ്രേറ്റ് ബ്രിട്ടൻ എന്നീ ടീമുകളും കോണ്ടിനെന്റൽ യോഗ്യതാ പാതയിലൂടെ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്തിട്ടുണ്ട്.

അതേസമയം, ഇന്ത്യൻ പുരുഷ ടീമും ഒളിമ്പിക് യോഗ്യതയ്ക്കുള്ള മികച്ച തയ്യാറെടുപ്പിലാണ്. 2026 ഡിസംബർ 31ലെ ഐസിസി ടി20ഐ റാങ്കിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും പുരുഷ വിഭാഗത്തിലെ നേരിട്ടുള്ള യോഗ്യത നിർണ്ണയിക്കുക. ആതിഥേയ രാജ്യമായ യുഎസ്എയ്ക്കും റാങ്കിംഗ് മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യത നേടാൻ അവസരമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam