അർദ്ധ സെഞ്ചുറിയുമായി ജയ്‌സ്വാളും രാഹുലും, ന്യൂസിലൻഡിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

NOVEMBER 20, 2026, 1:50 AM

വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ, ന്യൂസിലൻഡ് തങ്ങളുടെ ആദ്യ ഇന്നിംഗ്‌സിൽ 121 ഓവറുകളിൽ 368 റൺസ് നേടി. തുടർന്ന് ഒന്നാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കു വേണ്ടി ഒന്നാം വിക്കറ്റിൽ 130 റൺസ് നേടി ജെയ്‌സ്‌വാളും കെ.എൽ. രാഹുലും ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് നൽകിയത്. 85 റൺസെടുത്ത ജെയ്‌സ്‌വാളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കളി നിർത്തുമ്പോൾ 52 റൺസെടുത്ത് കെ.എൽ. രാഹുലും, 16 റൺസെടുത്ത് ദേവദത്ത് പടിക്കലുമാണ് ക്രീസിൽ. ഇന്ത്യ ഇപ്പോഴും 209 റൺസ് പിന്നിലാണ്.

മത്സരത്തിന്റെ ആദ്യ ദിവസം വെറും 70 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, ശക്തമായി തിരിച്ചുവരാൻ ആതിഥേയരായ ന്യൂസിലൻഡിന് സാധിച്ചു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജസ്പ്രീത് ബുംറ തുടക്കത്തിൽ തന്നെ ടോം ലാഥമിനെ പൂജ്യത്തിന് പുറത്താക്കി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര, ഡാരൽ മിച്ചൽ, ടോം ബ്ലണ്ടൽ എന്നിവരും വേഗത്തിൽ പുറത്തായതോടെ, ഇന്ത്യൻ പേസർമാർ ന്യൂസിലൻഡ് ബാറ്റിംഗ് നിരയെ തുടർച്ചയായി സമ്മർദ്ദത്തിലാക്കി.

എന്നാൽ, ആറാം വിക്കറ്റിൽ ഹെൻറി നിക്കോൾസും ഗ്ലെൻ ഫിലിപ്‌സും ചേർന്ന് പടുത്തുയർത്തിയ 216 റൺസിന്റെ കൂട്ടുകെട്ട് ന്യൂസിലൻഡിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. നിക്കോൾസ് ക്ഷമയോടെ ബാറ്റ് വീശിയപ്പോൾ, ആക്രമണോത്സുക ഷോട്ടുകളിലൂടെ ഫിലിപ്‌സ് അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി. 216 പന്തുകളിൽ നിന്ന് 14 ബൗണ്ടറികൾ ഉൾപ്പെടെ 118 റൺസ് നേടിയ ഫിലിപ്‌സ്, തന്റെ കരിയറിലെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കി. ഈ കൂട്ടുകെട്ടിന്റെ ബലത്തിൽ, ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ 70/5 എന്ന നിലയിൽ നിന്ന് 243/5 എന്ന നിലയിലേക്ക് ന്യൂസിലൻഡിന് എത്താനായി. എന്നാൽ രണ്ടാം ദിവസം ഫിലിപ്‌സിനെ പുറത്താക്കി ആകാശ് ദീപ് ഈ കൂട്ടുകെട്ട് തകർത്തു.

vachakam
vachakam
vachakam

മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും നിക്കോൾസ് തന്റെ മികച്ച ഫോം തുടർന്നു. 335 പന്തുകളിൽ നിന്ന് 21 ബൗണ്ടറികൾ ഉൾപ്പെടെ 175 റൺസുമായി പുറത്താകാതെ നിന്ന നിക്കോൾസിന്റെ മികവിൽ ന്യൂസിലൻഡ് 368 റൺസിലെത്തി. ജസ്പ്രീത് ബുംറ 92 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ആകാശ് ദീപ് 53 റൺസിന് മൂന്ന് വിക്കറ്റുകളും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റുകളും നേടി. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam