കളിക്കിടെ തലയിൽ ചവിട്ടേറ്റ് ഫുട്‌ബോളർക്ക് ദാരുണാന്ത്യം

NOVEMBER 20, 2026, 1:39 AM

ബ്യൂണസ് ഐറിസ്: ഫുട്‌ബോൾ മത്സരത്തിനിടെ എതിർതാരത്തിന്റെ ചവിട്ട് തലയിൽകൊണ്ട് ഗുരുതരമായി പരിക്കേറ്റ അർജന്റീന താരത്തിന് ദാരുണാന്ത്യം.

അർജന്റീനയിലെ അഞ്ചാം ഡിവിഷൻ മത്സരമായ ജുവൈനൽസ് സി കോപ്പ ഡെ പ്ലാറ്റ മത്സരത്തിനിടെ 18കാരനായ അബെൽ നൂനസിനാണ് ജീവൻ നഷ്ടമായത്. ഡിപോർട്ടീവോ ഡിഫൻഡർ പന്ത് ക്ലിയർ ചെയ്യുന്നതിനിടെ അബെൽ നൂനസിന്റെ തലയിൽ ചവിട്ടേൽക്കുകയായിരുന്നു.

ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ താരത്തെ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവമുണ്ടാകുകയും ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam