സാൻഡ്‌പേപ്പർഗേറ്റ് വിവാദം: ഖവാജയെയും വാർണറേയും കമന്ററി ചുമതലകളിൽ നിന്നും മാറ്റി

NOVEMBER 22, 2026, 3:39 AM

ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലച്ച 'സാൻഡ്‌പേപ്പർഗേറ്റ് ' പന്ത് ചുരണ്ടൽ വിവാദം വീണ്ടും ചൂടുപിടിച്ചതോടെ മുൻ താരങ്ങളായ ഉസ്മാൻ ഖവാജയ്ക്കും ഡേവിഡ് വാർണർക്കും കനത്ത തിരിച്ചടി. വിവാദം കെട്ടടങ്ങുന്നതുവരെ ഇരുവരെയും കമന്ററി ചുമതലകളിൽ നിന്ന് മാറ്റിനിർത്താൻ ഫോക്‌സ് ക്രിക്കറ്റ്  തീരുമാനിച്ചു. നിലവിലെ സാഹചര്യത്തിൽ ഓസ്‌ട്രേലിയയുടെ മുൻ ഓപ്പണിംഗ് സഖ്യത്തെ സംപ്രേക്ഷണത്തിൽ നിന്ന് മാറ്റിനിർത്തുന്നതാണ് ഉചിതമെന്ന വിലയിരുത്തലിലാണ് ചാനൽ അധികൃതർ.

ഫോക്‌സ് സ്‌പോർട്‌സിന്റെ വിശദീകരണം: വിവാദം ഉടൻ അവസാനിക്കുമെന്ന സൂചനകളില്ലാത്തതിനാൽ ഇരുവർക്കും കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക പ്രയാസകരമാകുമെന്ന് ഫോക്‌സ് സ്‌പോർട്‌സ് മാനേജിംഗ് ഡയറക്ടർ സ്റ്റീവ് ക്രോളി 'കോഡ് സ്‌പോർട്‌സിനോട് ' വ്യക്തമാക്കി.

'നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത കുറച്ചാഴ്ചത്തേക്ക് ഇരുവരെയും ഞങ്ങളുടെ സംപ്രേക്ഷണത്തിൽ നിന്ന് മാറ്റിനിർത്തുകയാണ്. വിഷയം ഇപ്പോഴും സജീവമായി ചർച്ച ചെയ്യപ്പെടുമ്പോൾ മത്സരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
ഇരു കമന്റേറ്റർമാരെയും അത്തരമൊരു സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നത് ശരിയല്ലെന്നാണ് ഞങ്ങളുടെ നിലപാട്.' എന്ന് സ്റ്റീവ് ക്രോളി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam