സൗദി പ്രോ ലീഗിൽ അൽ അഹ്ലിക്കെതിരെ നടന്ന മത്സരത്തിൽ അൽ നസ്റിന് തോൽവി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ നേടിയെങ്കിലും പിന്നീട് ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയത് ടീമിന് തിരിച്ചടിയായി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അൽ അഹ്ലി അൽ നസ്റിനെ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 14-ാം മിനിറ്റിൽ ഗോൾ നേടി ക്രിസ്റ്റ്യാനോ അൽ നസ്റിന് ലീഡ് നേടിക്കൊടുത്തിരുന്നു. താരത്തിന്റെ കരിയറിലെ 986-ാം ഗോളായിരുന്നു ഇത്. എന്നാൽ ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പേ റൊണാൾഡോയ്ക്ക് ഒരു നിർഭാഗ്യം നേരിട്ടു.
സയ്യിദ് ബാട്ടിയ അവാദ് അമനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. എന്നാൽ നാല് മിനിറ്റിനുശേഷം ലഭിച്ച ഈ പെനാൽറ്റി ക്രിസ്റ്റ്യാനോയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. റൊണാൾഡോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോവുകയായിരുന്നു.
രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് അൽ അഹ്ലി നടത്തിയത്. ഗലേനോ, ഇവാൻ ടോണി, റോജർ ഇബാനെസ് എന്നിവരാണ് അൽ അഹ്ലിക്കായി ഗോളുകൾ നേടിയത്. ഇതിൽ ഇവാന്റെ ഗോൾ പെനാൽറ്റിയിലൂടെയായിരുന്നു.
English Summary: Al Nassr suffered a defeat in the Saudi Pro League match against Al Ahli, despite Cristiano Ronaldos 986th career goal. Ronaldo scored in the 14th minute to give Al Nassr a lead but missed a penalty four minutes later, hitting the post. Al Ahli made a comeback in the second half, with goals from Galeno, Ivan Toney, and Roger Ibanez, including a penalty from Ivan, leading to a 3-1 victory.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Cristiano Ronaldo, Al Nassr, Saudi Pro League, Football News, Sports News Malayalam, Ronaldo Goal, Penalty Miss
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
