വെല്ലിംഗ്ടൺ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

NOVEMBER 21, 2026, 1:50 AM

വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ, മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 486 റൺസെന്ന ശക്തമായ നിലയിലാണ് ഇന്ത്യ.

ന്യൂസിലാൻഡ് തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സിൽ 368 റൺസ് നേടിയപ്പോൾ, ഇന്ത്യ ഇപ്പോൾ 118 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയിരിക്കുന്നു. ദിവസം മുഴുവൻ വീണത് വെറും 3 വിക്കറ്റുകൾ മാത്രമാണ്, അതിൽ രണ്ടെണ്ണം അവസാന സെഷനിലാണ് വീണത്. കെ.എൽ. രാഹുലിന്റെ സെഞ്ച്വറിയും ദേവദത്ത് പടിക്കലിന്റെ 80 റൺസും ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. ഇതിനുപുറമെ ക്യാപ്ടൻ ശുഭ്മാൻ ഗില്ലി (98)ന്റെ റൺസും ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചു.

രാഹുൽ പുറത്തായതോടെ, ഗിൽ അല്പം കൂടി ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്.  ഋഷഭ് പന്ത് പതിവുപോലെ തകർപ്പൻ ഷോട്ടുകൾ കളിച്ചു; തുടക്കത്തിൽ ചില പിഴവുകൾ സംഭവിച്ചെങ്കിലും പിന്നീട്  താളം കണ്ടെത്തി. ഗില്ലിനൊപ്പം 100 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാൻ പന്തിന് സാധിച്ചു. എന്നാൽ, ദിവസത്തെ അവസാന ഓവറിൽ 98 റൺസിൽ നിൽക്കെ ഗിൽ പുറത്തായത്

vachakam
vachakam
vachakam

അപ്രതീക്ഷിതമായി. പന്ത് മികച്ച ഫോമിൽ തുടരുന്നതും, ഇനിയും ബാറ്റ്‌സ്മാന്മാർ വരാനിരിക്കുന്നതും ഒന്നാം ഇന്നിംഗ്‌സിൽ വലിയൊരു ലീഡ് നേടാനാകും ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ന് കളി തുടർന്നപ്പോൾ ചരിത്ര നേട്ടം നേടി കെ.എൽ. രാഹുൽ 290 പന്തിൽ 136 റൺസെടുത്ത് തന്റെ 13-ാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ, SENA രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളെല്ലാം ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണറായി രാഹുൽ മാറി. കൂടാതെ 12 വർഷത്തിനിടെ ന്യൂസിലാൻഡിൽ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററും അദ്ദേഹമായി.

2014 ഫെബ്രുവരി 14ന് ഇതേ വെല്ലിംഗ്ടൺ ഗ്രൗണ്ടിൽ സെഞ്ചുറികൾ നേടിയ വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയുമായിരുന്നു ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ. മുഹമ്മദ് അസറുദ്ദീൻ, സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവരാണ് SENA രാജ്യങ്ങളിൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയിട്ടുളള മറ്റ് ഇന്ത്യൻ ബാറ്റർമാർ. ദേവദത്ത് പടിക്കൽ 80 റൺസ് നേടി.

ബാറ്റിംഗിന് കൂടുതൽ അനുകൂലമായി മാറിയ പിച്ചിൽ വിക്കറ്റുകൾ വീഴ്ത്താൻ ന്യൂസിലാൻഡ് പാടുപെട്ടപ്പോൾ, ഇന്ത്യൻ ബാറ്റർമാർ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. മൂന്നാം ദിനം മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ 327 റൺസാണ് കൂട്ടിച്ചേർത്തത്.

vachakam
vachakam
vachakam

ഋഷഭ് പന്ത് 55 റൺസുമായും കാംബോജി 0 പുറത്താകാതെ നിൽക്കുന്നു. ന്യൂസിലാൻഡിനായി കൈൽ ജാമിസൺ, നഥാൻ സ്മിത്ത്, ജേക്കബ് ഡഫി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam