മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി മൗറീസോ പൊച്ചറ്റീനോ

NOVEMBER 22, 2026, 3:33 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരുടെ നിരയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരു കാലത്ത് ലോക ക്ലബ്ബ് ഫുട്‌ബോളിലെ അടക്കിവാണിരുന്ന, പല പ്രമുഖരും പന്ത് തട്ടിയിരുന്ന ക്ലബ് ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുകയാണ്. ഇത്രയും പിന്നോട്ട് പോയ ക്ലബ് തിരിച്ചുവരവിന്റെ ശ്രമത്തിനായി പുതിയ പരിശീലകനായി മൗറീസോ പൊച്ചറ്റീനോയെ കൊണ്ടുവന്നിരിക്കുന്നത്. അനുഭവസമ്പന്നനായ പൊച്ചറ്റീനോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പൊളിച്ചെഴുതാനുള്ള ശ്രമത്തിലാണ്.

യുണൈറ്റഡിൽ പൊച്ചറ്റീനോ യുഗം വരാനിരിക്കെ ടീമിലെ പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസിന്റെ ഭാവിയെക്കുറിച്ച് ആശങ്കയിലാണ് ആരാധകർ. താരം ക്ലബ്ബ് വിടുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടാം തവണയും കരാർ പുതുക്കാനുള്ള യുണൈറ്റഡിന്റെ ഓഫർ ബ്രൂണോ തള്ളിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

എല്ലാ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബ്രൂണോ ഫെർണാണ്ടസ് ടീമിന്റെ ക്യാപ്ടനായി തുടരുമെന്നും ടീമിന്റെ പ്രധാന താരമാണെന്നും പൊച്ചറ്റീനോ വ്യക്തമാക്കി. എല്ലാ താരങ്ങളോടും ഇതിനോടകം സംസാരിച്ചിട്ടുണ്ട്. പരിക്കേറ്റ് പുറത്തായ ചില താരങ്ങളോട് കൂടി ഇനി സംസാരിക്കണം. ടീമിലെ എല്ലാ താരങ്ങളേയും കേട്ട് ആവശ്യമുള്ള മാറ്റങ്ങളോടെ തിരിച്ചെത്തുമെന്നാണ് പൊച്ചറ്റീനോ പറഞ്ഞിരിക്കുന്നത്.

vachakam
vachakam
vachakam

യുണൈറ്റഡിലേക്ക് പുതിയ താരങ്ങളെ കൊണ്ടുവന്ന് ഉടച്ചുവാർക്കൽ അത്യാവശ്യമാണെന്ന് പറയാം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വലിയ വിമർശനം നേരിടുന്ന താരമാണ് ബ്രൂണോ ഫെർണാണ്ടസ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകരും ബ്രൂണോയെ സൂപ്പർ താരമെന്ന നിലയിലേക്ക് പരിഗണിക്കുന്നില്ല. താരം മുന്നോട്ട് വെക്കുന്ന വലിയ ആവശ്യങ്ങൾ ക്ലബ്ബും അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ ഇപ്പോഴും ഉയർന്ന് നിൽക്കുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിട്ട് 18-ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 10 മത്സരത്തിൽ നിന്ന് ഒരു ജയവും അഞ്ച് സമനിലയും നാല് തോൽവിയുമടക്കം എട്ട് പോയിന്റാണ് യുണൈറ്റഡിനുള്ളത്. എന്നാൽ ഇനിയും തിരിച്ചുവരവിനുള്ള അവസരം മുന്നിലുണ്ട്. തുടർ ജയങ്ങൾ മാത്രമാണ് ഇതിനായി ടീമിന് ആവശ്യമുള്ളത്.

എന്തായാലും പൊച്ചറ്റീനോയെപ്പോലൊരു ഗംഭീര പരിശീലകന്റെ സാന്നിധ്യം മാഞ്ചസ്റ്റർ യുണൈറ്റഡിന് കരുത്താണ്. ശക്തമായി തിരിച്ചുവരവ് നടത്താൻ ടീമിന് സാധിക്കുമോയെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam