മിസ്സിസാഗ: കാനഡയിലെ മലയാളി സമൂഹത്തിലെ ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷങ്ങളിൽ ഒന്നായ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ, മിസ്സിസാഗയുടെ പാരിഷ് നൈറ്റ് 2026, നവംബർ 21 ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടും. മിസ്സിസാഗയിലെ അപ്പോളോ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ക്രിസ്തുമസ് ആഘോഷം വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും കുടുംബസംഗമത്തിന്റെയും മഹോത്സവമായി മാറും.
ഇടവകയിലെ പ്രതിഭാധനരായ അംഗങ്ങൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ പാരിഷ് നൈറ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. നേറ്റിവിറ്റി ഷോ, സംഗീതം, നൃത്തം, കോൽക്കളി, മാർഗ്ഗംകളി തുടങ്ങി വിവിധ കലാരൂപങ്ങളിലൂടെ ഇടവകാംഗങ്ങളുടെ കഴിവുകളും സർഗാത്മകതയും വേദിയിൽ അവതരിപ്പിക്കപ്പെടും. ആഘോഷത്തിന് കൂടുതൽ മധുരമേകാൻ വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കുന്നുണ്ട്.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആസ്വദിക്കാവുന്ന ഒരു സമ്പൂർണ ആഘോഷരാവായിരിക്കും പാരിഷ് നൈറ്റ്. ഇടവക വികാരി ഫാ. അഗസ്റ്റിൻ കല്ലുംകത്തറയിൽ, സഹവികാരി ഫാ. ജസ്റ്റിൻ രണ്ടുപറ പുത്തൻപറമ്പ് എന്നിവർ പാരിഷ് നൈറ്റിലേക്ക് എല്ലാവരെയും സ്‌നേഹപൂർവം ക്ഷണിച്ചു. കുടുംബ ാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുെമാപ്പം ആഘോഷത്തിൽ പങ്കുചേർന്ന് ക്രിസ്തുമസിന്റെ സന്തോഷവും കൂട്ടായ്മയുടെ സൗന്ദര്യവും പങ്കിടണമെന്ന് അവർ അഭ്യർത്ഥിച്ചു.
പാരിഷ് നൈറ്റിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ട്രസ്റ്റിമാരായ ജോയ്‌സ് ജോസഫ്, സണ്ണി കയാനിയിൽ, സോഷ്യൽ കോ -ഓർഡിനേറ്റർ സെബിൻ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലും പാരിഷ് കൗൺസിൽ അംഗങ്ങളുടെ സജീവ സഹകരണത്തോടെയുമാണ് ഒരുക്കങ്ങൾ മുന്നേറുന്നത്. വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്തുമസ് സന്ദേശം പങ്കുവെച്ച്, ഇടവകയുടെ ഐക്യവും കൂട്ടായ്മയും ആഘോഷിക്കുന്ന ഈ മഹാസംഗമത്തിൽ ഇടവകയിലെ എല്ലാ കുടുംബങ്ങളുടെയും സാന്നിധ്യം സംഘാടകർ പ്രതീക്ഷിക്കുന്നു.
നവംബർ 21ന് മിസ്സിസാഗയിൽ ഒരുമിക്കാം; 2026ലെ ക്രിസ്തുമസിനെ നമുക്കൊരുമിച്ചു വരവേൽക്കാം.
ബിൻസ് മണ്ഡപം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
