ഗഗന്‍യാന്‍ ആളില്ലാ പരീക്ഷണദൗത്യം 2027 ഫെബ്രുവരിയില്‍; സുരക്ഷാ പരിശോധനകള്‍ അന്തിമഘട്ടത്തില്‍

NOVEMBER 20, 2026, 9:23 PM

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണ വിക്ഷേപണം 2027 ഫെബ്രുവരിക്ക് മുന്‍പ് നടക്കാന്‍ സാധ്യതയില്ലെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ദൗത്യമാണ് സാങ്കേതിക ക്രമീകരണങ്ങളും കര്‍ശനമായ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കുന്നതിനായി നീട്ടിവെച്ചിരിക്കുന്നത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഇന്ത്യയുടെ ശേഷി തെളിയിക്കുന്ന നിര്‍ണ്ണായക ദൗത്യമായതിനാല്‍, പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഐ.എസ്.ആര്‍.ഒ പ്രഥമ പരിഗണന നല്‍കുന്നത്.

ദൗത്യവുമായി ബന്ധപ്പെട്ട 80 ശതമാനം ജോലികളും ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഹ്യൂമനോയിഡ് റോബോട്ടായ വ്യോമിത്രയെ വഹിച്ചുകൊണ്ടുള്ള ക്രൂ മൊഡ്യൂളിന് അന്തിമാനുമതി ലഭിച്ചിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ മൊഡ്യൂള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൂ മൊഡ്യൂള്‍ ശ്രീഹരിക്കോട്ടയില്‍ എത്തുന്നതോടെ, മനുഷ്യയാത്രയ്ക്ക് അനുയോജ്യമായ രീതിയില്‍ പരിഷ്‌കരിച്ച എല്‍.വി.എം-3 റോക്കറ്റുമായി ഇത് സംയോജിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam