മഹാരാഷ്ട്രയിലെ ഖൊപ്പോളിയിൽ മലയാളി വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; നേപ്പാൾ സ്വദേശി പിടിയിൽ

NOVEMBER 19, 2026, 7:21 AM

മുംബൈ: മഹാരാഷ്ട്രയിലെ ഖൊപ്പോളിയിൽ മലയാളി വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നേപ്പാൾ സ്വദേശിയായ പ്രതി പിടിയിൽ.യഷ് ഥാപ്പെയാണ് ഗോവയിൽ നിന്നും പിടിയിലായത്. 

ഈ മാസം 11 നാണ് 71 കാരിയായ മഹേശ്വരി രാമചന്ദ്രനെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മക്കളെല്ലാം വിദേശത്തായതിനാൽ മഹേശ്വരി ഒറ്റക്കായിരുന്നു ഫ്ലാറ്റിൽ താമസം. ഇവരുടെ ഫ്ലാറ്റിന് സമീപം തന്നെ താമസിച്ചിരുന്ന പ്രതി കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. 

മൂന്നരലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ലഹരി മരുന്നിന് അടിമയായ പ്രതി പണത്തിനായാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam