കൊളത്തൂരിൽ സ്റ്റാലിനെ അട്ടിമറിച്ച വിഎസ് ബാബു അന്തരിച്ചു; തമിഴ്‌നാട്ടിൽ ആറ് നിയമസഭാ സീറ്റുകൾ ഒഴിഞ്ഞു

NOVEMBER 19, 2026, 5:20 AM

തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎയും നടൻ വിജയിയുടെ പാർട്ടിയുടെ പ്രധാന നേതാവുമായ വിഎസ് ബാബു (75) അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് മാസമായി ശ്വാസതടസ്സവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്ക് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഹൃദയാഘാതത്തെ തുടർന്ന് വഷളാവുകയായിരുന്നു.

അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊളത്തൂർ മണ്ഡലത്തിലെ ഒരു വോട്ടർ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ഡി എം കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കെ സ്റ്റാലിനെ അട്ടിമറിച്ച് ശ്രദ്ധേയനായ നേതാവാണ്. മുൻപ് ഡിഎംകെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം, 2006-ൽ പുരസവാക്കത്ത് നിന്ന് ഡിഎംകെ ടിക്കറ്റിൽ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു.

vachakam
vachakam
vachakam

2011-ൽ സ്റ്റാലിൻ കൊളത്തൂരിൽ മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന നേതാവായിരുന്നു ബാബു. എന്നാൽ, സ്റ്റാലിന്റെ ഭൂരിപക്ഷം കുറഞ്ഞതിനെ തുടർന്ന് അദ്ദേഹം പാർട്ടിയിൽ തഴയപ്പെട്ടു. പിന്നീട് 2016-ൽ അണ്ണാഡി.എംകെയിൽ ചേർന്ന് പ്രവർത്തിച്ച അദ്ദേഹം, 2026 ഫെബ്രുവരിയിലാണ് ടിവികെയിൽ അംഗമായത്.

ബാബുവിന്റെ മരണത്തോടെ തമിഴ്‌നാട്ടിൽ ഒഴിഞ്ഞുകിടക്കുന്ന നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ആറായി ഉയർന്നു.

English Summary: TVK MLA VS Babu, 75, who famously defeated MK Stalin in the last assembly elections, passed away. He was undergoing treatment for breathing difficulties for the past two months and his health deteriorated due to a heart attack. Babu, a former DMK North Chennai district secretary, had joined TVK in February 2026. His demise increases the number of vacant assembly constituencies in Tamil Nadu to six.

vachakam
vachakam
vachakam

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, VS Babu, TVK MLA, Tamil Nadu Politics, MK Stalin, Kollathur, Obituary Malayalam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam