ലഖ്നൗ: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ വെല്ലുവിളിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.അയോധ്യയിൽ തനിക്കെതിരെ നേർക്കുനേർ മത്സരിക്കാൻ അഖിലേഷ് യാദവിന് ധൈര്യമുണ്ടോയെന്ന് യോഗി ആദിത്യനാഥ് വെല്ലുവിളിച്ചു.
നേരത്തെ യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരിൽ നടത്തിയ റോഡ് ഷോയിൽ അഖിലേഷ് യാദവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് അയോധ്യയിൽ മത്സരിക്കാൻ തയ്യാറാണോ എന്ന ചോദ്യവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്.
അഖിലേഷ് യാദവ് അയോധ്യയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണെങ്കിൽ താനും അവിടെത്തന്നെ പത്രിക നൽകുമെന്ന് ആദിത്യനാഥ് അറിയിച്ചു.മുൻപ് ഭരിച്ച എസ് പി മാഫിയകളെ ഉപയോഗിച്ച് ഉത്തർപ്രദേശിന്റെ വികസനത്തെ പിന്നോട്ടടിച്ചവരാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്.പി ഭരണകാലത്ത് യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും, സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ അപകടത്തിലാക്കിയെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
