കാവേരി നദീജല തര്‍ക്കം; അധികജലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹർജികള്‍ സുപ്രിംകോടതി തള്ളി

NOVEMBER 20, 2026, 12:28 AM

ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം കര്‍ണാടക തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹർജികള്‍ സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്.  

തമിഴ്നാടിന്റെ രണ്ട് അപേക്ഷകളാണ് കോടതി തള്ളിയത്. വെള്ളിയാഴ്ച തന്നെ സമര്‍പ്പിച്ച മൂന്നാമത്തെ അപേക്ഷയും തള്ളുകയാണെന്ന് ജസ്റ്റിസ് വിക്രം നാഥ് വാക്കാല്‍ വ്യക്തമാക്കി.കൂടാതെ, നിരന്തരം അപേക്ഷ സമര്‍പ്പിക്കുന്നതില്‍ തമിഴ്‌നാടിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു.

തമിഴ്നാടിന് ലഭിക്കേണ്ട ജലവിഹിതത്തില്‍ 11.719 ടിഎംസി അടി കുറവുണ്ടെന്നാണ് സംസ്ഥാനത്തിന്റെ വാദം. കാവേരിയില്‍ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും കര്‍ണാടക വിട്ടുനല്‍കുന്നില്ലെന്നും തമിഴ്നാട് ആരോപിച്ചിരുന്നു. ഈ ആവശ്യം തള്ളിയാണ് സുപ്രിംകോടതി വിധി. 

vachakam
vachakam
vachakam

കാവേരി ജല തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം പ്രതിവര്‍ഷം 64 ടിഎംസി വെള്ളത്തിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് തമിഴ്നാടിന്റെ വാദം. എന്നാല്‍, മഴക്കുറവും അണക്കെട്ടുകളിലെ ജലലഭ്യതയിലെ കുറവും ചൂണ്ടിക്കാട്ടി കര്‍ണാടക ജലവിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെയും കാവേരി ജല നിയന്ത്രണ സമിതിയുടെയും നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കുടിശ്ശിക ജലം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രിംകോടതിയെ സമീപിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam