ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; വീസ രഹിത യാത്രാ സൗകര്യം നിര്‍ത്തലാക്കാന്‍ മലേഷ്യ, ജനുവരി ഒന്നു മുതല്‍ വീസ നിര്‍ബന്ധം

NOVEMBER 19, 2026, 8:28 PM

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് അനുവദിച്ചിരുന്ന വീസ രഹിത യാത്രാ സൗകര്യം മലേഷ്യ അവസാനിപ്പിക്കുന്നു. മലേഷ്യന്‍ ഇമിഗ്രേഷന്‍ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, ജനുവരി ഒന്നു മുതല്‍ മലേഷ്യ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് വീസ നിര്‍ബന്ധമാണ്. ഇതിനായുള്ള അപേക്ഷകള്‍ ഡിസംബര്‍ ഒന്നു മുതല്‍ മൈവീസ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാവുന്നതാണ്.

നിലവില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 30 ദിവസം വരെ വീസയില്ലാതെ മലേഷ്യയില്‍ തങ്ങാന്‍ അനുമതിയുണ്ടായിരുന്നു. യാത്രയ്ക്ക് മൂന്നു ദിവസം മുന്‍പ് മലേഷ്യ ഡിജിറ്റല്‍ അറൈവല്‍ കാര്‍ഡ് റജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതിയായിരുന്നു. എന്നാല്‍ വീസ രഹിത യാത്രാ സൗകര്യം ചിലര്‍ തൊഴിലന്വേഷണത്തിനും മറ്റും ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മലേഷ്യയുടെ ഈ കടുത്ത നടപടി.

കഴിഞ്ഞ 17-ന് ഇമിഗ്രേഷന്‍ വകുപ്പ് പുറത്തിറക്കിയ നോട്ടിസ് പ്രകാരം, വീസ അപേക്ഷ നിരസിക്കപ്പെട്ടാലും പ്രോസസിങ് ഫീസ് തിരികെ ലഭിക്കില്ല. കൂടാതെ, മലേഷ്യയിലേക്ക് യാത്ര തിരിക്കുന്നവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിരിക്കണം. വിദേശ പൗരന്മാര്‍ക്ക് രാജ്യത്തെ ചികിത്സാ സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മലേഷ്യ ഉള്‍പ്പെടെയുള്ള ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് സൗജന്യ ഇ-വീസ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്ന ഈ തീരുമാനം മലേഷ്യ നടപ്പിലാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam