ഹൈറിച്ച് തട്ടിപ്പ് കേസ്; കമ്പനി ഉടമ കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി കോടതി

NOVEMBER 21, 2026, 7:29 AM

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി കോടതി.കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് കോടതിയുടെ നിർണായക നടപടി. 

എറണാകുളം പി.എം.എൽ.എ കോടതിയാണ് ജാമ്യം റദ്ദാക്കിയത്.തിങ്കളാഴ്ച കീഴടങ്ങാനും കോടതി പ്രതാപന് കർശന നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ 19 മാസം തടവിലായിരുന്ന പ്രതാപന് പിഎംഎൽഎ കോടതി ജാമ്യം നൽകിയിരുന്നു. കേസിൽ വിചാരണ തുടങ്ങാത്ത സാഹചര്യം പരിഗണിച്ചും മറ്റ് കാരണങ്ങളൊന്നും കണ്ടെത്താതെയുമായിരുന്നു അന്ന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.

vachakam
vachakam
vachakam

എന്നാൽ, ഇതിനെതിരെ ഇ.ഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് എറണാകുളം പി.എം.എൽ.എ കോടതി മുൻ ഉത്തരവ് വീണ്ടും പുനഃപരിശോധിക്കുകയും പ്രതാപന്റെ ജാമ്യം റദാക്കിക്കൊണ്ട് സുപ്രധാന നടപടിയെടുത്തതും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam