മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതിചേർത്തു

NOVEMBER 20, 2026, 10:41 PM

തി​രു​വ​ന​ന്ത​പു​രം: ല​യ​ണ​ൽ മെ​സി​യെ  കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതിചേർത്തു.ആർ ബി സിക്കായി മുൻമന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും നേരായ ഉദ്ദേശത്തോടെയാണോ എന്ന് സംശയിക്കണമെന്നുമാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

സ്റ്റേഡിയം കൈമാറ്റത്തിൽ സുതാര്യത ഉണ്ടായിട്ടില്ല. ദിവസം എട്ടര ലക്ഷം രൂപ വാടകയുള്ള സ്റ്റേഡിയം രണ്ടുമാസവും നാലു ദിവസവും സൗജന്യമായി നൽകി. ഇതിൽ സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും പറയുന്നു.മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും ഇതിനായി ഒരുപോലെ പ്രവർത്തിച്ചുവെന്നും സ്റ്റേഡിയം കൈമാറ്റത്തിൽ സർക്കാർ ബാധ്യതയാകുന്ന ഉപാധികൾ ഉണ്ടാക്കിയെന്നും ഇതിന് കൃത്യമായ കരാറുണ്ടായില്ലെന്നും എസ് ഐ ടി ചൂണ്ടികാണിക്കുന്നു.

സംഭവത്തിൽ വി അബ്ദുറഹിമാൻ, മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി എന്നിവരാണ് പ്രതികൾ.തിങ്കളാഴ്ച കളമശ്ശേരി കോടതിയിൽ റിപ്പോർട്ട് നൽകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam