മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കേരള ജന്തർ മന്തർ' പ്രതിഷേധ പരിപാടിയിൽ മുഖ്യമന്ത്രി വിഡി സതീശനെ ഒഴിവാക്കിയത് വിവാദമായി. ലോക്ഭവന് സമീപം നടക്കുന്ന ഈ പ്രതിഷേധ പരിപാടിയിലേക്ക് മുഖ്യമന്ത്രി വിഡി സതീശനെ ക്ഷണിക്കാത്തത് വിവാദത്തിന് വഴിവച്ചു. മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രനാണ് ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത്.
പരിപാടി സംഘടിപ്പിച്ച രീതിയെ വിമർശിച്ച അവർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെതിരെ പരസ്യമായി അതൃപ്തിയും രേഖപ്പെടുത്തി.
മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി, കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള എല്ലാ നേതാക്കളെയും നേരിട്ട് ക്ഷണിക്കുകയും കേരളത്തിന്റെ മുഖ്യമന്ത്രിയായ വിഡി സതീശനെ മാത്രം മാറ്റിനിർത്തുകയും ചെയ്തുവെന്ന് ഷീബ രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം വിഭാഗീയമായ പരിപാടി നടത്തുന്നതിലുള്ള ശക്തമായ പ്രതിഷേധവും അവർ രേഖപ്പെടുത്തി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആണ് പ്രതിഷേധം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന തലസ്ഥാനത്ത് ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ രാഷ്ട്രീയ മര്യാദയുടെ ഭാഗമായി അദ്ദേഹത്തെയും ക്ഷണിക്കേണ്ടതായിരുന്നുവെന്നും ഷീബ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായ തീരുമാനങ്ങളല്ല, എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണ് നമുക്ക് ആവശ്യമെന്നും അവർ വ്യക്തമാക്കി. രാഹുൽ ഗാന്ധി പോലും ഇത്തരം പരിപാടികളിൽ എല്ലാവരെയും ഒപ്പം കൂട്ടാറുണ്ടെന്നും ഷീബ കൂട്ടിച്ചേർത്തു.
അതേസമയം, ആരെയും മനഃപൂർവം പരിപാടിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗായത്രി വി. നായർ പ്രതികരിച്ചു. ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടത്തിൽ രാഹുൽജിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അവർ 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട്' പറഞ്ഞു. മുഖ്യമന്ത്രിയെയോ മറ്റാരെയുമോ മനഃപൂർവം ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഗായത്രി വി. നായർ കൂട്ടിച്ചേർത്തു.
English Summary: A controversy erupted after Kerala Chief Minister V.D. Satheesan was excluded from the Mahila Congresss Kerala Jantar Mantar protest demanding the removal of Chief Election Commissioner Gyanesh Kumar. Mahila Congress General Secretary Sheeba Ramachandran publicly criticized the event organization and expressed dissatisfaction with the state president, stating that all leaders except the Chief Minister were invited. She emphasized the need for inclusive politics and political courtesy when organizing events in the state capital. However, Mahila Congress Thiruvananthapuram District President Gayathri V. Nair clarified that no one was intentionally excluded and the event aimed to show solidarity with Rahul Gandhi.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Mahila Congress, VD Satheesan, Kerala Politics, Political Controversy, Gyanesh Kumar
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
