കണ്ണൂർ: വൈദ്യുതിമന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ.പി.വി സതീഷ് ബാബുവിനെയാണ് സസ്പെൻഡ് ചെയ്തത്.
രാവിലെ സഹകരണ സംഘം റിസ്ക് ഫണ്ടിന്റെ ഉദ്ഘാടന ചടങ്ങിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുക്കാൻ എത്തിയപ്പോഴാണ് വൈദ്യുതി മുടങ്ങിയത്.പിന്നാലെ മന്ത്രിക്ക് മൈക്ക് ഇല്ലാതെ സ്വാഗത പ്രസംഗം നടത്തേണ്ടതായി വന്നു. പിന്നീട് ജനറേറ്റർ എത്തിച്ചതിന് ശേഷമാണ് മന്ത്രിക്ക് പ്രസംഗിക്കാൻ സാധിച്ചത്.
ഇതിനുപിന്നാലെയാണ് സർക്കാർ പരിപാടി അലങ്കോലമാക്കാൻ ഇടതുസംഘടനാ നേതാക്കൾ ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് എംഎൽഎ ടി.ഒ മോഹനൻ കെഎസ്ഇബി ചെയർമാന് പരാതി നൽകിയത്.
തുടർന്ന്, കെഎസ്ഇബി ചെയർമാൻ സബ് എൻജിനീയറോട് വിശദീകരണം തേടുകയായിരുന്നു.അറ്റകുറ്റപ്പണികൾക്ക് വേണ്ടി ലൈൻ ഓഫാക്കിയതാണെന്നും മന്ത്രിയുടെ പരിപാടി ഉള്ളതായി അറിയില്ലായിരുന്നു എന്നുമാണ് സബ് എൻജിനീയർ മറുപടി നൽകിയത്.എന്നാൽ, ഇത് ശരിയായ വിശദീകരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനെ കെഎസ്ഇബി സസ്പെൻഡ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
