കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ചതിലുള്ള വൈരാഗ്യം; പുല്ലുത്തിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടിൽ ലഹരി സംഘത്തിൻ്റെ ആക്രമണം

NOVEMBER 20, 2026, 11:28 PM

തൃശൂര്‍: കഞ്ചാവ് വില്‍പ്പന പൊലീസില്‍ അറിയിച്ചതിലുള്ള വൈരാഗ്യത്തില്‍ കല്ലൂര്‍ പുല്ലുത്തിയില്‍ ലഹരി സംഘം യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വീട് ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം പ്രസിഡന്‍റ് റിന്റോ പുതുപ്പള്ളിവളപ്പിലിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. 

പ്രതികള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നത് റിന്റോ മാസങ്ങള്‍ക്ക് മുമ്പ് പൊലീസില്‍ അറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പുതുക്കാട് പൊലീസ് അറിയിച്ചു.പ്രതികള്‍ക്കെതിരെ വീട് കയറി ആക്രമണം, കൊലപാതകശ്രമം എന്നി വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.രക്ഷപ്പെട്ട പ്രതിക്കായുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് ആക്രമണം നടന്നത്.വീടിനുള്ളില്‍ കയറിയ പ്രതികള്‍ അമ്മ മേരീസിനെ പുറത്തേക്ക് വലിച്ചിഴച്ചെന്ന് പരാതിയിൽ പറയുന്നു. ഇതുകണ്ടുവന്ന സഹോദരൻ റിജോയെ വാഹനത്തിന്‍റെ താക്കോല്‍ കൊണ്ടും ഇടിക്കട്ട കൊണ്ടും കണ്ണില്‍ ഇടിച്ചു. സംഭവമറിഞ്ഞെത്തിയ റിന്റോയെ റോഡിലിട്ട് അക്രമികൾ മര്‍ദിച്ചു. ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തിയ ഉടനെ പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോയില്‍ രക്ഷപ്പെട്ടു.പ്രതികളിലൊരാളായ സമീപവാസിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയിരുന്നു.

vachakam
vachakam
vachakam

സംഭവത്തില്‍ മൂന്നുപേർക്കും പരിക്കേറ്റിരുന്നു.ചെവിക്കും കാലിനും പരുക്കേറ്റ റിന്റോയും കണ്ണിന് ഗുരുതരമായി പരുക്കേറ്റ റിജോയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കൈയ്ക്ക് പരിക്കേറ്റ മേരീസ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam