കുളത്തൂപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു; 17-കാരനെതിരെ വീണ്ടും പോക്‌സോ കേസ്

NOVEMBER 21, 2026, 5:06 AM

കൊല്ലം: കുളത്തൂപ്പുഴയില്‍ പീഡനത്തിനിരയായ പതിനേഴുകാരി ആശുപത്രിയില്‍ പ്രസവിച്ച സംഭവത്തില്‍ സഹപാഠിയായ പതിനേഴുകാരനെതിരെ പൊലീസ് വീണ്ടും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പിന്നാലെ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പ്രസവിച്ചതെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും, ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.


ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും വിവിധ സ്ഥലങ്ങളില്‍ വെച്ച് കണ്ടുമുട്ടിയിരുന്നതായും ഈ സമയങ്ങളില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി. നേരത്തെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനവിവരം ആദ്യമായി പുറത്തുവന്നത്. അന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ ആണ്‍കുട്ടിക്കെതിരെ പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. പ്രസവത്തെ തുടര്‍ന്ന് പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ കൗമാരക്കാരന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam