ആകാംക്ഷയും സസ്‌പെൻസും ഉണർത്തി കുഞ്ചാക്കോ ബോബൻ ചിത്രം ഹെയ്ൽ മേരിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

NOVEMBER 25, 2026, 11:33 AM

കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത 'ഹെയിൽ മേരി' പ്രദർശനത്തിന് എത്തുന്നു. ഓൺലൈൻ ബുക്കിങ് ആരംഭിച്ച ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു സാധാരണ സാഹചര്യത്തിൽ തുടങ്ങി ആകാംക്ഷ ഉളവാക്കുന്ന കഥാഗതിയിലൂടെ സഞ്ചരിക്കുന്ന ചിത്രമാണെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

കൂടാതെ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ വ്യത്യസ്ത പ്രകടനങ്ങളും ട്രെയിലറിൽ വ്യക്തമാണ്. ചിത്രത്തിന്റെ സംഗീതാവകാശം ജേക്‌സ് ബിജോയിയുടെ ഉടമസ്ഥതയിലുള്ള ജെഎക്‌സ്ബി റെക്കോർഡ്‌സിനാണ്. ജേക്‌സ് ബിജോയ് ഒരുക്കിയ ബി ജി എം ട്രെയ്‌ലറിന്റെ ഹൈലൈറ്റാണ്. പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ട്ടിക്കും വിധമാണ് ജേക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

സ്‌കൂൾ ബസ് ഡ്രൈവറായ മധുചന്ദ്രന്റെ ജീവിതം 23 വർഷം പഴക്കമുള്ള ഒരു പെൺകുട്ടിയുടെ തിരോധാനക്കേസ് കേരള പൊലീസ് വീണ്ടും അന്വേഷിക്കാൻ തീരുമാനിക്കുന്നതോടെ മാറിമറിയുന്നു. ഇതോടെ മധുചന്ദ്രന്റെ ജീവിതത്തിലേക്ക് പഴയകാല സംഭവങ്ങളും സംശയങ്ങളും പുതിയ സംഘർഷങ്ങളും കടന്നുവരുന്നു. ഇവിടെ ശ്രദ്ധേയമാകുന്നത് കഥാപാത്രത്തിന്റെ സാമൂഹിക പശ്ചാത്തലമാണ്. സ്‌കൂൾ ബസ് ഡ്രൈവർ എന്ന സാധാരണ തൊഴിൽ ചെയ്യുന്ന ഒരാൾ.

vachakam
vachakam
vachakam


അയാളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു പഴയ കേസ്. ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്ക് നിയമവ്യവസ്ഥയും ഭൂതകാലവും കടന്നുവരുമ്പോൾ അയാൾ നേരിടേണ്ടിവരുന്ന മാനസിക സംഘർഷങ്ങളാണ് സിനിമയുടെ പ്രധാന കൗതുകം. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന മധുചന്ദ്രൻ അദ്ദേഹത്തിന്റെ മുൻകാല കഥാപാത്രങ്ങളിൽനിന്ന് എത്രത്തോളം വ്യത്യസ്തനായിരിക്കുമെന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

പ്രശസ്ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കിയാണ് 'ഹെയിൽ മേരി' ഒരുക്കിയിരിക്കുന്നത്. 'എബിസിഡി', 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. മാർട്ടിൻ പ്രക്കാട്ടിനൊപ്പം സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്.

vachakam
vachakam
vachakam

ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, സൂരജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, അക്ഷര ഷൈനോദ്, സുഹാസിനി, കാവ്യ രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അർച്ചന പദ്മിനി, ബിനോയ് നമ്പാല, ജാസിം ഹാഷിം, ഭാനു പ്രിയ എന്നിവരും താരനിരയിലുണ്ട്. ഹെയ്ൽ മേരി'യുടെ പിന്നിൽ മലയാള സിനിമയിൽ വലിയ വിജയങ്ങൾ സമ്മാനിച്ച പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് അണിനിരക്കുന്നത്. റോബി വർഗീസ് രാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫർ: കലൈ കിങ്‌സൺ, ആക്ഷൻ ന്തോഷ്, സൗണ്ട് ഡിസൈൻ: വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആരിഷ് അസ്ലം, ജിബിൻ ജോൺ,

ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ: അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർ: സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാൽ ബി, ഡിജിറ്റൽ മാർക്കറ്റിംഗ്: വിപിൻ കുമാർ, കളറിസ്റ്റ്: ശ്രീക് വാര്യർ, വി.എഫ്.എക്‌സ്: പ്രോമിസ്, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ് മങ്ക്‌സ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam