ഇടുക്കി: പ്രതികൂല കാലാവസ്ഥ മൂലം ചക്കക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യം വനംവകുപ്പ് താത്കാലികമായി നിർത്തിവെച്ചു.പ്രദേശത്ത് പെയ്യുന്ന കനത്ത മഴയും ശക്തമായ കാറ്റും കാരണം കാഴ്ചപരിധി കുറയുന്നത് ദൗത്യസംഘത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി.
പുലർച്ചെ മുതൽ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് ആനയെ കണ്ടെത്താനായത്. തുടർന്ന് ദൗത്യസംഘം ആനയ്ക്ക് നേരെ മയക്കുവെടി ഉതിർത്തിരുന്നു.എന്നാൽ, ആനയുടെ കാലിൽ വെടിയേറ്റെങ്കിലും മരുന്ന് പൂർണമായി ശരീരത്തിൽ പ്രവേശിക്കാത്തതിനാൽ ആന മയങ്ങിയിരുന്നില്ല.
പിന്നാലെ രണ്ടാം ഡോസ് മരുന്ന് നൽകുന്നതിനായി ദൗത്യസംഘം ആനയ്ക്ക് അരികിലേക്ക് നീങ്ങിയെങ്കിലും ആന സംഘത്തിന് നേരെ പാഞ്ഞടുത്തത് ആശങ്കയ്ക്ക് വഴിവെച്ചു. നിലവിൽ ചക്കക്കൊമ്പൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. രാത്രിയിലും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
