ഡൽഹിയിൽ ശ്വാസകോശ അർബുദ കേസുകളിൽ വൻ വർധനവ്; കഴിഞ്ഞ ആറ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 6,500ലധികം കേസുകൾ

NOVEMBER 25, 2026, 6:01 AM

ഡൽഹി: ഡൽഹിയിൽ ശ്വാസകോശ അർബുദ കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ആറ് വർഷ കാലയളവിനിടെ 6,500ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2020 ജനുവരി 1 മുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിൽ എയിംസ്, റാം മനോഹർ ലോഹ്യ ആശുപത്രി, ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായാണ് 6,581 ശ്വാസകോശ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്തത്.

ഡൽഹിയിലെ മലിനമായ വായു ശ്വാസകോശ അർബുദത്തിനുള്ള സാധ്യത വർധിപ്പിച്ചേക്കാമെങ്കിലും ഇത് രോഗത്തിനുള്ള ഏക കാരണമായി കണക്കാക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. പുകവലിയും പുകയിലയുമായുള്ള സമ്പർക്കവും രോഗസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളായി തുടരുന്നുണ്ട്. കൂടാതെ ജനിതക വ്യതിയാനങ്ങളും ഇതിന് കാരണമായേക്കാമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

അതേസമയം, ശ്വാസകോശ അർബുദം ബാധിച്ച് 913 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.2020 ജനുവരി 1നും 2026 ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിൽ ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 1,613 ശ്വാസകോശ അർബുദ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ കാലയളവിൽ 354 മരണങ്ങളും ആശുപത്രിയിൽ രേഖപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam