ബീഹാറിൽ പ്രണയബന്ധത്തിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

NOVEMBER 25, 2026, 12:20 AM

പറ്റ്ന: പ്രണയബന്ധത്തിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹർ ബസാർ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് അൻമോൽ കുമാര്‍ എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

പ്രണയബന്ധവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് ദിവസം മുമ്പാണ് അൻമോലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു സ്ത്രീയുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നതായും ആ സ്ത്രീയുടെ വീട്ടുകാർ നൽകിയ പരാതിയെത്തുടർന്നാണ് അൻമോലിനെ കസ്റ്റഡിയിലെടുത്തതെന്നും ഭാര്യ ലീന ദേവി പറയുന്നു.

അതിനിടെ, മകനെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ വിട്ടയക്കുന്നതിനായി ഒരു കോൺസ്റ്റബിൾ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി അൻമോലിന്‍റെ അമ്മ ആരോപിക്കുന്നു.തന്നെ വിട്ടയക്കാൻ പൊലീസ് 20,000 രൂപ ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ് അൻമോൽ വീട്ടിലേക്ക് സന്ദേശം അയച്ചതായും കുടുംബം വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

അൻമോൽ ശുചിമുറിയിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.സംഭവവുമായി ബന്ധപ്പെട്ട് കൃത്യവിലോപം ആരോപിച്ച് എസ്എച്ച്ഒ ഉൾപ്പെടെ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.വിഷയത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam