തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ വിമർശനത്തെ പിന്തുണച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിലിനെതിരെ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നേമം ഷജീർ രംഗത്ത്.
തനിക്ക് അർഹതപ്പെട്ട സ്ഥാനം തട്ടിയെടുത്തു എന്നാണ് അഖിൽ പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ യോഗ്യത എന്താണെന്ന് പരസ്യമായി ചോദിക്കുകയാണ്. ഞാൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും അഖിൽ പങ്കെടുത്തിട്ടില്ല, ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല.
പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത ചാരപ്പണി മാത്രമാണ് അഖിൽ ചെയ്തത്. ഉമ്മൻചാണ്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ സംസ്ഥാന അധ്യക്ഷൻ ആക്കണം എന്ന് പറയുന്നത് ഉളുപ്പില്ലായ്മയാണ്. ഷാഫി പറമ്പിലിന്റെ പ്രതിച്ഛായ തകർക്കാനുള്ള ബോധമായ ഗൂഢാലോചന നടന്നുവെന്ന് ഇതിൽ നിന്ന് മനസ്സിലാക്കണം. ഇതിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ഷജീർ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഉമ്മൻ ചാണ്ടി ഉദ്ദേശിച്ചത് തന്നെയായിരുന്നുവെന്നും ഉമ്മൻ ചാണ്ടിയുടെ തീരുമാനത്തിനെതിരായി യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ച വ്യക്തിയുടെ അവസ്ഥ എന്താണെന്ന് എല്ലാവർക്കും അറിയാമെന്നുമായിരുന്നു ജെഎസ് അഖിൽ ഇന്നലെ പ്രതികരിച്ചത്. എന്നാൽ അഖിലിനെ ഒരു സമരത്തിലും താൻ കണ്ടിട്ടില്ലെന്നും, ജലപീരങ്കിയിൽനിന്ന് ഒരു തുള്ളി വെള്ളം പോലും വീണിട്ടില്ലെന്നും നേമം ഷജീർ തുറന്നടിച്ചു. ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ കറങ്ങിനടന്നത് മാത്രമാണ് അഖിലിൻറെ യോഗ്യതയെന്നും ഷജീർ പരിഹസിച്ചു.
കെപിസിസി നേതൃത്വം ഇതിൽ അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടും. കെപിസിസിക്കും മുഖ്യമന്ത്രിക്കും പരാതി കൊടുക്കും. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസിന്റെ മാത്രം സ്വത്തല്ലെന്നും ഷജീർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
