കൊല്ലം തീരത്തോടു ചേർന്ന്  നടത്തി വന്ന എണ്ണ–പ്രകൃതി വാതക പര്യവേക്ഷണം അവസാനിപ്പിച്ചു

NOVEMBER 24, 2026, 8:13 PM

കൊല്ലം:   കൊല്ലം കടൽ തീരത്തോടു ചേർന്ന് നടത്തി വന്ന എണ്ണ–പ്രകൃതി വാതക പര്യവേക്ഷണം അവസാനിപ്പിച്ചു.  ഓയിൽ ഇന്ത്യ ലിമിറ്റഡാണ് പര്യവേഷണം നടത്തിവന്നത്.   

മൂന്ന് മേഖലകളായി ആറ് കിലോമീറ്റർ താഴ്ചയിൽ വരെ ഡ്രില്ലിങ് നടത്തി സാംപിൾ പരിശോധന നടത്തിയിട്ടും എണ്ണയുടെയോ പ്രകൃതി വാതകത്തിന്റെയോ സാന്നിധ്യം സാംപിൾ പരിശോധനയിൽ കണ്ടെത്താനായില്ലെന്നാണു വിവരം.  കൊല്ലത്തിനും ആലപ്പാടിനും മധ്യേ 3000 മുതൽ 6000 മീറ്റർ വരെ താഴ്ചയിൽ നടത്തിയ വെൽ ടെസ്റ്റുകളുടെ ഫലം നെഗറ്റീവ് ആയിരുന്നു. 

ഡ്രിൽ ചെയ്ത ഭാഗങ്ങൾ പൂർണമായും വെൽ സിമന്റിങ് നടത്തിയാണ് ഇന്ധന പര്യവേക്ഷണത്തിനു കരാർ എടുത്തിരുന്ന ഇംഗ്ലണ്ട് ആസ്ഥാനമായ ഹാലി ബ്രിട്ടൻ കമ്പനി ജാക് അപ് റിഗ്ഗുകൾ നീക്കം ചെയ്തു.   ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയ ഏറ്റവും ആഴമേറിയ പര്യവേക്ഷണത്തിനായി സ്ഥാപിച്ച ജാക് അപ് റിഗ്ഗുകൾ ടഗ് ബോട്ടുകളുടെ സഹായത്തോടെ കഴിഞ്ഞ ദിവസം മുംബൈയിലേക്കു നീക്കി. റിഗ്ഗിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെയും പിൻവലിച്ചു. 

vachakam
vachakam
vachakam

ഒരു എണ്ണക്കിണറിൽ എത്രത്തോളം ക്രൂഡ് ഓയിൽ അല്ലെങ്കിൽ പ്രകൃതി വാതകം ഉണ്ട്, അതിന്റെ കാഠിന്യം എത്ര? അത് ഏതു വേഗത്തിലും മർദത്തിലും പുറത്തെടുക്കാൻ സാധിക്കും എന്നിവ ശാസ്ത്രീയമായി പരിശോധിക്കുന്ന പ്രക്രിയയാണ് വെൽ ടെസ്റ്റിങ്. മാസത്തോളം നീണ്ട പര്യവേക്ഷണത്തിനു വിരാമമായെങ്കിലും കൊല്ലം തീരത്തു തന്നെ മറ്റൊരു ഭാഗത്ത് ഓയിൽ ഇന്ത്യയുടെ സർവേ നടക്കുന്നതായും വിവരമുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam