തൃത്താല: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് റൂമില്‍ വെച്ച് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ കുട്ടിയുടെ മാതാവിനെതിരെ കേസ്. അനധികൃതമായി ആയുധം കൈവശം വെച്ചതിലാണ് നടപടി. സ്കൂള്‍ ഹെഡ് മാസ്റ്ററുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
അതിനിടെ, കുട്ടി മനഃപൂർവം വെടിയുതിർത്തതല്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.തോക്ക് കൂട്ടുകാരെ കാണിക്കാൻ കൊണ്ടുവന്നപ്പോൾ അബദ്ധത്തിൽ ട്രിഗർ വലിച്ചതാണ്.ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണ് പൊട്ടിയതെന്നും പോലീസ് വ്യക്തമാക്കുന്നു.
പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്.കുട്ടിയുടെ തോളിനാണ് വെടിയേറ്റിരിക്കുന്നത്.പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
