തിരുവനന്തപുരം: വെമ്പായം കന്യാകുളങ്ങരയില്‍ പോലീസുകാരന്റെ വീട്ടില്‍ വൻ മോഷണം.കന്യാകുളങ്ങര സ്വദേശിയും വട്ടപ്പാറ സ്റ്റേഷനിലെ പൊലീസുകാരനുമായ ജസ്‌നാദിന്റെ വീട്ടിലാണ് മോഷണം നടന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവന്‍ സ്വര്‍ണാഭരണങ്ങളും 2,500 രൂപയുമാണ് മോഷണം പോയത്.രാവിലെ വീട് പൂട്ടിയ ശേഷം ജസ്‌നാദും ഭാര്യയും ജോലിക്കും കുട്ടികള്‍ സ്‌കൂളിലും പോയ സമയത്തായിരുന്നു സംഭവം നടന്നത്.
ജസ്നാദിന്റെ ഭാര്യ കുട്ടികളെയുമായി വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന്, വെഞ്ഞാറമൂട് പൊലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് മോഷണം പോയ കാര്യം അറിയുന്നത്.
വീടിനകത്തെ സാധന സാമഗ്രികള്‍ മോഷ്ടാക്കള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
