ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് റൂമില്‍ വെച്ച് സഹപാഠിയുടെ വെടിയേറ്റ സംഭവം; കേസ് രജിസ്റ്റർ ചെയ്ത് കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും

NOVEMBER 24, 2026, 7:50 AM

പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് റൂമില്‍ വെച്ച് സഹപാഠിയുടെ വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തശേഷം കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ നാളെ ഹാജരാക്കും. വെടിവയ്പ്പിൽ കുട്ടി മനഃപൂർവം വെടിയുതിർത്തതല്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

തോക്ക് കൂട്ടുകാരെ കാണിക്കാൻ കൊണ്ടുവന്നപ്പോൾ അബദ്ധത്തിൽ ട്രിഗർ വലിച്ചതാണ്.ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണ് പൊട്ടിയത്. തോക്ക് കൈവശം വച്ച വീട്ടുകാർക്കെതിരെ കേസെടുക്കുമെന്നും തൃത്താല എസ്ഐ സത്യജിത്ത് അറിയിച്ചു.

പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവലെ 11 മണിക്കാണ് സംഭവമുണ്ടായത്. സ്കൂളിലേക്ക് കുട്ടി കൊണ്ടുവന്ന നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റത്. തോളിനാണ് വെടിയേറ്റിരിക്കുന്നത്.പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam