ഫോമാ 2020 ഹൗസിങ് പ്രോജക്ട്: കണ്ണൂരിൽ നാലാമത്തെ വീടിന് മന്ത്രി അഡ്വ. സണ്ണി ജോസഫ് തറക്കല്ലിട്ടു

NOVEMBER 24, 2026, 12:40 PM

കണ്ണൂർ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ പ്രഖ്യാപിച്ച 2020 ഹൗസിങ് പ്രോജക്ടിന്റെ ഭാഗമായി നിർമിക്കുന്ന നാലാമത്തെ വീടിന്റെ തറക്കല്ലിടൽ കർമം കണ്ണൂർ ജില്ലയിലെ പായം പഞ്ചായത്തിലെ കിളിയന്തറയിൽ നടന്നു.

നവംബർ 22 ഞായറാഴ്ച രാവിലെ 10.30ന് നടന്ന ചടങ്ങിൽ കേരള വൈദ്യുതിവകുപ്പ് മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ അഡ്വ. സണ്ണി ജോസഫ് തറക്കല്ലിടൽ കർമം നിർവഹിച്ചു. അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട ഈ മഹത്തായ ഭവനപദ്ധതിയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി ചടങ്ങ് മാറി.

പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇടവക വികാരിയുടെ അനുഗ്രഹപ്രഭാഷണവും ഉണ്ടായിരുന്നു. പായം ഗ്രാമപഞ്ചായത്ത് അംഗം ഡെന്നിസ് മണി സ്വാഗതം ആശംസിച്ചു. കാനഡയിൽ നിന്നുള്ള ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ സജയ് സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള സംഘാടകരും ജനപ്രതിനിധികളും ചടങ്ങിൽ സംസാരിച്ചു.

vachakam
vachakam
vachakam

ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവിൽ, ജനറൽ സെക്രട്ടറി പോൾ പി. ജോസ്, ട്രഷറർ പ്രദീപ് നായർ, വൈസ് പ്രസിഡന്റ് സാമുവൽ മാത്യു, ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള 2026-2028 ഭരണസമിതിയുടെ പ്രധാന ജീവകാരുണ്യ പദ്ധതികളിലൊന്നാണ് ഈ ഭവനപദ്ധതി. ഇരുപതാം വാർഷികത്തോടെ ഇരുപത് വീടുകൾ എന്ന ലക്ഷ്യത്തിലേക്ക് നാലാമത്തെ വീടിന്റെ തറക്കല്ലിടലും പിന്നിടുമ്പോൾ, സേവനവും സഹാനുഭൂതിയും സാമൂഹിക ഉത്തരവാദിത്വവും സമന്വയിപ്പിച്ച ഒരു മാതൃകാപരമായ പ്രവർത്തനമായി ഫോമാ 2020 ഹൗസിങ് പ്രോജക്ട് മാറുകയാണ്.

എ.എസ്. ശ്രീകുമാർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam