ന്യൂയോര്‍ക്കിനെ ധീരമായി നയിച്ചു: റൂഡി ജൂലിയാനിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'മെഡല്‍ ഓഫ് ഫ്രീഡം' സമ്മാനിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

NOVEMBER 24, 2026, 11:06 AM

വാഷിംഗ്ടണ്‍: മുന്‍ ന്യൂയോര്‍ക്ക് മേയറും തന്റെ ദീര്‍ഘകാല വിശ്വസ്തനുമായ റൂഡി ജൂലിയാനിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം' സമ്മാനിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും. 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് ശേഷം ന്യൂയോര്‍ക്ക് നഗരത്തെ ധീരമായി നയിച്ചതിനാണ് ജൂലിയാനിയെ ഈ ബഹുമതിക്കായി തിരഞ്ഞെടുത്തത്. ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മേയറും മഹാനായ ദേശസ്‌നേഹിയുമാണ് ജൂലിയാനിയെന്ന് ട്രംപ് പ്രശംസിച്ചു.

2001-ലെ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായി ഉയര്‍ന്നുവന്ന ജൂലിയാനി, 2008-ല്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായും മത്സരിച്ചിരുന്നു. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ പൊതുജീവിതം വലിയ വിവാദങ്ങളിലൂടെയാണ് കടന്നുപോയത്. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് ട്രംപ് പരാജയപ്പെട്ടത് അട്ടിമറിക്കാന്‍ ട്രംപിന്റെ സ്വകാര്യ അഭിഭാഷകനെന്ന നിലയില്‍ ജൂലിയാനി ശ്രമിച്ചതായി ആരോപണമുയര്‍ന്നു. തിരഞ്ഞെടുപ്പ് തട്ടിപ്പ് സംബന്ധിച്ച് അദ്ദേഹം ഉന്നയിച്ച വാദങ്ങള്‍ കോടതികള്‍ തള്ളിക്കളയുകയും, ജോര്‍ജിയയിലെ രണ്ട് മുന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ 148 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. കൂടാതെ, തിരഞ്ഞെടുപ്പിനെക്കുറിച്ച് വ്യാജ പ്രസ്താവനകള്‍ നടത്തിയതിന് ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും അദ്ദേഹത്തിന് അഭിഭാഷക വൃത്തിയില്‍ നിന്ന് വിലക്കും നേരിടേണ്ടി വന്നു.

കഴിഞ്ഞ വര്‍ഷം ഒരു വാഹനാപകടത്തില്‍ ജൂലിയാനിക്ക് ഗുരുതരമായി പരിക്കേറ്റതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന് മെഡല്‍ നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. പുരസ്‌കാര പ്രഖ്യാപനത്തില്‍ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് 82-കാരനായ ജൂലിയാനി പ്രതികരിച്ചു. തന്നോടൊപ്പം പ്രവര്‍ത്തിച്ചവരും വിയോജിച്ചവരും സ്‌നേഹിച്ചവരുമായ എല്ലാവരുമായും, പ്രത്യേകിച്ച് തങ്ങള്‍ ഒരുമിച്ച് ഏറ്റെടുത്ത ലക്ഷ്യങ്ങള്‍ക്കായി ജീവന്‍ ബലിയര്‍പ്പിച്ചവരുമായും ഈ ബഹുമതി പങ്കുവെക്കുന്നതായി അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

തന്റെ രണ്ടാം ഭരണകാലത്ത് സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ച വെല്ലസ് ക്രൗത്തര്‍, കൊല്ലപ്പെട്ട യുവ യാഥാസ്ഥിതിക ആക്ടിവിസ്റ്റ് ചാര്‍ലി കിര്‍ക്ക് എന്നിവര്‍ക്കും ട്രംപ് മരണാനന്തര ബഹുമതിയായി മെഡല്‍ ഓഫ് ഫ്രീഡം നല്‍കിയിരുന്നു. ആദ്യ ഭരണകാലം മുതല്‍ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ്, മുന്‍ ഫുട്‌ബോള്‍ കോച്ച് ലൂ ഹോള്‍ട്‌സ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആര്‍തര്‍ ലാഫര്‍, ബേസ്‌ബോള്‍ താരം മരിയാനോ റിവേര, റേഡിയോ അവതാരകന്‍ റഷ് ലിംബോ എന്നിവര്‍ക്കും, മരണാനന്തര ബഹുമതിയായി ബേബ് റൂത്ത്, എല്‍വിസ് പ്രെസ്ലി എന്നിവര്‍ക്കും ട്രംപ് ഈ പുരസ്‌കാരം സമ്മാനിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam