പി. ജയരാജനെതിരായ റിസോർട്ട് വിവാദത്തിൽ പ്രതികരിച്ച് ഇടത് പ്രവാസി സംഘടന നേതാവ്

NOVEMBER 24, 2026, 9:31 AM

 കണ്ണൂര്‍: സിപിഎം നേതാവ് പി. ജയരാജനുമായി ബന്ധപ്പെട്ട റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരിച്ച് ഇടത് പ്രവാസി സംഘടനാ നേതാവും ലോക കേരള സഭാംഗവുമായ എന്‍.കെ. കുഞ്ഞഹമ്മദ്.  ഇടുക്കിയിലെ ഒരു റിസോര്‍ട്ടില്‍ പി. ജയരാജന് സാമ്പത്തിക പങ്കാളിത്തമുണ്ടെന്നും ദുബായില്‍ നടന്ന റിസോര്‍ട്ട് ബോര്‍ഡ് യോഗത്തില്‍ അദ്ദേഹം പങ്കെടുത്തുവെന്നുമുള്ള പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഈ ചിത്രം ചര്‍ച്ചയായത്.  

 സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പഴയ ചിത്രങ്ങളാണെന്നും ഇത് 2023 നവംബര്‍ ആദ്യവാരത്തില്‍ എടുത്തതാണെന്നും എന്‍.കെ കുഞ്ഞഹമ്മദ് പറഞ്ഞു.   2023 നവംബര്‍ ആദ്യവാരത്തില്‍ പി. ജയരാജന്‍ ദുബായില്‍ എത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണിത്. അന്ന് അദ്ദേഹം ഗാന്ധി ബോര്‍ഡ് ചെയര്‍മാനായിരുന്നുവെന്നും കുഞ്ഞഹമ്മദ് പ്രതികരിച്ചു.

ദുബായ് വ്യവസായി ഷമി മുസ്തഫയുടെ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോ ആണെന്നാണ് എന്‍.കെ കുഞ്ഞഹമ്മദിന്റെ വിശദീകരണം.   പൊലീസില്‍ നടപടിയുണ്ടാകാത്ത ഒരു കേസുമായി ബന്ധപ്പെട്ട്, വ്യക്തിപരമായ ഒരു പരാതി കേള്‍ക്കുന്നതിനായാണ് അവിടെ എത്തിയതെന്നും അന്ന് എടുത്ത ചിത്രം റിസോര്‍ട്ടിന്റെ ബോര്‍ഡ് മീറ്റിങ്ങിലേതെന്ന രീതിയില്‍ വളച്ചൊടിച്ചു പ്രചരിപ്പിക്കുകയാണെന്നും കുഞ്ഞഹമ്മദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam