മഞ്ചേശ്വരം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി.ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ ചീമേനി ചെമ്പ്രകാനം സ്വദേശി വി.വി മാധവി (72) ആണ് മരിച്ചത്. സംഭവത്തിൽ ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധത്തിലാണ് ബന്ധുക്കള്‍.
ശസ്ത്രക്രിയക്കായി ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാധവിയെ ഇന്ന് രാവിലെ 7:50-ഓടെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കയറ്റുകയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മാധവിയെ പുറത്തിറക്കിയത്. അപ്പോഴേക്കും മാധവി മരിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പിന്നാലെ മക്കള്‍ നിര്‍ബന്ധിച്ച് ആവശ്യപ്പെട്ടപ്പോഴാണ് കാണിക്കാന്‍ തയ്യാറായതെന്നും ശസ്ത്രക്രിയക്കിടയിലെ കൈപ്പിഴയാണ് മരണകാരണമെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
ഉത്തരവാദികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിന് മുമ്പാകെയാണ് പ്രതിഷേധം. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മരണവിവരം തങ്ങളെ അറിയിച്ചില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
