കറന്റില്ലാത്തതിനാൽ പലതവണ വിളിച്ചത് ഇഷ്ടപ്പെട്ടില്ല? KSEB ഉദ്യോഗസ്ഥർ വീട്ടിലെത്തി മർദ്ദിച്ചെന്ന് ദമ്പതികൾ

NOVEMBER 24, 2026, 7:09 PM

പാലക്കാട്: കെഎസ്ഇബി ജീവനക്കാര്‍ വീട്ടില്‍ കയറി ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി. കറന്റ് വരാത്തത് എന്താണെന്ന് ചോദിച്ച് പലതവണ കെഎസ്ഇബി ഓഫീസിലേക്ക് ഫോണില്‍ ബന്ധപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് ദമ്പതികൾ പറയുന്നത്. 

പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. കയറമ്പാറ മൂര്‍ക്കനാട് വീട്ടില്‍ ജേക്കബ്, ഭാര്യ ലത എന്നിവര്‍ക്കാണ് പരിക്കേറ്റത്.  

ജേക്കബിന്റെ വീട്ടില്‍ ഒരു കിടപ്പ് രോഗിയുണ്ട്. ഉച്ചയ്ക്ക് മുന്‍പ് പോയ കറന്റ് എപ്പോള്‍ വരുമെന്ന് ചോദിച്ച് ആദ്യം കെഎസ്ഇബി ഓഫീസില്‍ ബന്ധപ്പെട്ടു.

vachakam
vachakam
vachakam

10 മിനിറ്റിനുള്ളില്‍ വരുമെന്ന് മറുപടി ലഭിച്ചു. 20 മിനിട്ട് കഴിഞ്ഞിട്ടും വരാതായതോടെ വീണ്ടും വിളിച്ചു. ഫോണ്‍ എടുക്കാതെ ആയപ്പോള്‍ തുടരെത്തുടരെ ബന്ധപ്പെട്ടുവെന്നും അതില്‍ ജീവനക്കാര്‍ പ്രകോപിതരായെന്നും പിന്നാലെ ഇവര്‍ വീട്ടിലെത്തുകയായിരുന്നുവെന്നും ജേക്കബ് പറയുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam